ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ റോമിലെ ജീവിതംഡോക്യുമെന്ററിയാക്കുന്നു; ‘ലിയോ ഇന്‍ റോം’ ജൂലൈ ഒന്നിന് റിലീസ് ചെയ്യും

Leo in Rome documentary

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ്, റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് റോം നഗരത്തില്‍ ചെലവഴിച്ച നിര്‍ണായക വര്‍ഷങ്ങളെ ആസ്പദമാക്കി വത്തിക്കാന്റെ ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍ പുതിയ ഡോക്യുമെന്ററി ഒരുക്കുന്നു. ‘ലിയോ ഇന്‍ റോം’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യമെന്ററി ചിത്രം  ജൂലൈ ഒന്നിന് പുറത്തിറങ്ങും.

മാര്‍പാപ്പയുടെ മുന്‍കാല ജീവിതത്തെക്കുറിച്ച് വത്തിക്കാന്‍ ന്യൂസ് നേരത്തെ പുറത്തിറക്കിയ ‘ലിയോണ്‍ ഡി പെറു’, ‘ലിയോ ഫ്രം ചിക്കാഗോ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള മൂന്നാമത്തെ ഡോക്യുമെന്ററിയാണിത്.  പാപ്പയാകുന്നതിന് മുമ്പുള്ള റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ ഏകദേശം 20 വര്‍ഷത്തോളം ദൈര്‍ഘ്യമുള്ള റോമിലെ ജീവിതമാണ് ഈ സിനിമ പുനരാവിഷ്‌കരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട പല നാഴികക്കല്ലുകളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്:

1981-ലാണ് ഉപരിപഠനത്തിനായി അമേരിക്കയില്‍ നിന്ന് ഇറ്റലിയിലേക്ക് ഫാ. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എത്തുന്നത്. പിന്നീട്  അഗസ്തീനിയന്‍ സന്യാസ സമൂഹത്തിന്റെ സുപ്പീരീയറായി രണ്ട് തവണ സേവനമനുഷ്ഠിച്ചപ്പോഴും ബിഷപ്പുമാര്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ  പ്രിഫെക്റ്റായി നിയമിതനായപ്പോഴും റോമാ നഗരം കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ജൂലൈ ഒന്നിന് വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഈ ഡോക്യുമെന്ററി റിലീസ് ചെയ്യും.

Related Articles
Cardinal Cleemis Episcopal Silver Jubilee

കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി; ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബി ലിയുടെ  ഭാഗമായി  ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

Read More »
CBCI condolences seafarers ceasefire

നാവികരുടെ മരണത്തില്‍ അനുശോചിച്ചും അടിയന്തര വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചും സിബിസിഐ

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ തീരത്തും ഹോര്‍മുസ് കടലിടുക്കിലും ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സിബിസിഐയുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.