എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ പരിഹരിക്കണം: കെസിബിസി

KCBC seeks resolution of FCRA concerns

കൊച്ചി: എഫ്‌സിആര്‍എ ചട്ട ഭേദഗതിയിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കെസിബിസി പ്രസിഡന്റ്ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. 

2011ലെ എഫ്‌സിആര്‍എ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ഭേദഗതികളില്‍, വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക, ധനവിനി യോഗത്തില്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കുക എന്നീ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ  പൂര്‍ണ്ണമായി മാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. 

കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളും പ്രസ്ഥാന ങ്ങളും രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി രാഷ്ട്രപുനര്‍നിര്‍മ്മിതിക്കും സാമൂഹിക നന്മയ്ക്കു മായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധ മാണ്.

സാധാരണക്കാരുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആയിരക്കണക്കിന് സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും എഫ്സിആര്‍എ രജിസ്ട്രേഷന്‍ ഉള്ളവയാണ്. നിലവില്‍ കൊണ്ടുവന്നിട്ടുള്ള ചട്ടഭേദഗതികള്‍ അനേകം സന്നദ്ധ സംഘടനകളുടെ ഭാവി അസ്ഥിരമാക്കുമെന്ന് ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍ ചൂണ്ടിക്കാട്ടി.

 ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന തരത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ചട്ട ഭേദഗതികളും ആശങ്കയുളവാക്കുന്നതാണ്.

ഇത്തരം  ആശങ്കകള്‍ രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, സദുദ്ദേശ്യത്തോടെയും സുതാര്യമായും പ്രവര്‍ ത്തിക്കുന്ന സംഘടനകള്‍ക്കും സ്ഥാപന ങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തടസമു ണ്ടാകാത്ത വിധത്തില്‍ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടരുന്നതാണെന്നും ആര്‍ച്ചുബിഷപ് ചക്കാലയ്ക്കല്‍ വ്യക്തമാക്കി.

Related Articles
KCBC request postpone exams Easter Pesaha

പെസഹാ, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണം: കെസിബിസി

കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യാ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി. ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മത്സരപരീക്ഷകള്‍ നടത്തുന്നത് ക്രിസ്തീയ യുവജനങ്ങള്‍ക്ക് തങ്ങളുടെ

Read More »
Monsignor C.J. Varkeyachan 17th death anniversary

ക്രിസ്തുവിന്റെ മനസ് അറിഞ്ഞ മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ യാത്രയായിട്ട് ഇന്ന് 17 വര്‍ഷം

ശാലോം ശുശ്രൂഷകളുടെ മാര്‍ഗദീപവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെയും (എംഎസ്എംഐ) കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രത്തിന്റെയും സ്ഥാപകനുമായ മോണ്‍.സി.ജെ വര്‍ക്കി കുഴികുളം നിത്യസമ്മാനത്തിനായി യാത്രയായിട്ട് ഇന്ന് (ജൂണ്‍ 24)

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.