ക്രിസ്തുവിന്റെ മനസ് അറിഞ്ഞ മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ യാത്രയായിട്ട് ഇന്ന് 17 വര്‍ഷം

Monsignor C.J. Varkeyachan 17th death anniversary

ശാലോം ശുശ്രൂഷകളുടെ മാര്‍ഗദീപവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെയും (എംഎസ്എംഐ) കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രത്തിന്റെയും സ്ഥാപകനുമായ മോണ്‍.സി.ജെ വര്‍ക്കി കുഴികുളം നിത്യസമ്മാനത്തിനായി യാത്രയായിട്ട് ഇന്ന് (ജൂണ്‍ 24) 17 വര്‍ഷം തികയുന്നു. ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി വേറിട്ട വഴികളിലൂടെ സഞ്ചരിക്കുവാന്‍ ധൈര്യം കാട്ടിയ അപൂര്‍വ്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അച്ചന്‍. കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന് തനതായ സംഭാവനകളും മലബാറിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് വഴികാട്ടിയുമായിരുന്ന അദ്ദേഹം.

അല്മായരെ ചേര്‍ത്തുപിടിച്ച വൈദികന്‍

 അല്മായരെ ചേര്‍ത്തുപിടിച്ച് തിരുസഭാ ശുശ്രൂഷയ്ക്കായി ഒരുക്കുന്നതിന് വര്‍ക്കിയച്ചന്‍ മുന്‍കൈയെടുത്തു. കുടുംബം നവീകരിക്കപ്പെടുന്നതിലൂടെ ഇടവക നവീകരിക്കപ്പെടും; ഇടവക നവീകരണത്തിലൂടെ രൂപതയും, രൂപതാ നവീകരണത്തിലൂടെ തിരുസഭയും നവീകരിക്കപ്പെടും എന്നായിരുന്നു അച്ചന്റെ കാഴ്ചപ്പാട്. 

👉 https://youtu.be/aRSFoJyBwh0

പാലാ, പൈങ്ങളം ഇടവകയില്‍ വേരനാല്‍ തറവാട്ടില്‍പ്പെട്ട കുഴികുളം വീട്ടില്‍ 1921 ജൂണ്‍ 11 നായിരുന്നു മോണ്‍. സി. ജെ വര്‍ക്കി ജനിച്ചത്. മിഷനറിയാകണമെന്ന ആഗ്രഹത്തില്‍നിന്ന് 1938-ല്‍ കോഴിക്കോട് മിഷന്‍ രൂപതയില്‍ ചേര്‍ന്നു. 1947 മാര്‍ച്ച് 16നായിരുന്നു പൗരോഹിത്യം. 1954 മാര്‍ച്ച് 19 നാണ് തലശേരി രൂപത നിലവില്‍ വന്നത്. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയായിരുന്നു പ്രഥമ മെത്രാന്‍. വൈദികരുടെ എണ്ണം വളരെ കുറവായതുകൊണ്ട് കോഴിക്കോട് രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന വൈദികരെ തലശേരിയിലേക്ക് വള്ളോപ്പിള്ളി പിതാവ് ക്ഷണിച്ചു. വള്ളോപ്പിള്ളി പിതാവും വര്‍ക്കിയച്ചനും ഒരേ നാട്ടുകാരും പഴയ സുഹൃത്തുക്കളുമായിരുന്നു. അങ്ങനെയാണ് വര്‍ക്കിയച്ചന്‍ തലശേരിയില്‍ രൂപതയില്‍ എത്തിയത്. 

കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്

1951 ലാണ് വര്‍ക്കിയച്ചന്‍ കുളത്തുവയലില്‍ വികാരിയായെത്തുന്നത്. തുറന്ന ചിരിയും ആരെയും ആകര്‍ഷിക്കുന്ന സംഭാഷണശൈലിക്കും ഉടമയായിരുന്ന ചെറുപ്പക്കാരനച്ചനെ ഇടവകക്കാര്‍ പെട്ടെന്നു ഇഷ്ടപ്പെട്ടു. കുടിയേറ്റജനതയുടെ ഭൗതിക ഉന്നമനത്തെ ലക്ഷ്യമാക്കിയായിരുന്നു വര്‍ക്കിയച്ചന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍.  കുളത്തുവയല്‍ ഹൈസ്‌കൂള്‍, സബ് പോസ്റ്റോഫീസ്, ദേവാലയം എന്നിവയെല്ലാം സ്ഥാപിച്ചത് വര്‍ക്കിയച്ചനായിരുന്നു. കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് അച്ചന്റെ ആശയമായിരുന്നു. കുളത്തുവയല്‍  കൈവരിച്ച ഭൗതികപുരോഗതിക്കും ആത്മീയപുരോഗതിക്കും അടിസ്ഥാനമിട്ടത് വര്‍ക്കിയച്ചനാണ്. രണ്ടുതവണയായി 16 വര്‍ഷവും 6 മാസവും അദ്ദേഹം കുളത്തുവയല്‍ വികാരിയായിരുന്നു. 

ആത്മാവിന്റെ സ്വരത്തിന് കാതോര്‍ത്തപ്പോള്‍

ഒരു കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തതോടെയാണ് മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ ജീവിതം കരിസ്മാറ്റിക് ആയത്. തുടര്‍ന്ന് അദ്ദേഹം ആത്മീയതയുടെ പുതിയ പാത വെട്ടിത്തുറന്നു. ആത്മാവിന്റെ സ്വരത്തിന് കാതോര്‍ത്ത് അത് അനുസരിച്ചായിരുന്നു  വര്‍ക്കിയച്ചന്റെ തുടര്‍ന്നുള്ള ജീവിതവും പ്രവര്‍ത്തനങ്ങളും. എല്ലാക്കാര്യങ്ങളും പ്രാര്‍ത്ഥിച്ചും പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ചുമായിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നത്.

 കുടിയേറ്റ ജനതയുടെ പ്രയാണത്തില്‍ ശക്തിപകരുകയെന്ന മുഖ്യലക്ഷ്യത്തോടെയാണ് വര്‍ക്കിയച്ചന്‍ എംഎസ്എംഐ സന്യാസിനീസമൂഹത്തിന് രൂപംനല്‍കിയത്. വിദ്യാഭ്യാസക്കുറവിന്റെയോ സാമ്പത്തിക പരാധീനതയുടെയോ പേരില്‍ സന്യാസജീവിതം തിരഞ്ഞെടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് ദൈവവിളിക്ക് അവസരം ഒരുക്കിക്കൊടുക്കുക എന്നൊരു ലക്ഷ്യവും അതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. 

ചില സ്ഥലങ്ങള്‍ അറിയപ്പെടുന്നതും അനുഗ്രഹിക്കപ്പെടുന്നതും ചില വ്യക്തികളെപ്രതി ആയിരിക്കും. കുളത്തുവയല്‍ എന്ന ദേശത്തെ അനുഗ്രഹിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് മോണ്‍. സി.ജെ വര്‍ക്കി എന്ന ദൈവത്തിന്റെ പ്രിയപ്പെട്ട വൈദികനെയായിരുന്നു.

Related Articles
Fatima National Meet and Marian Congress Goa

ഫാത്തിമ നാഷണല്‍ മീറ്റും മരിയന്‍ കോണ്‍ഗ്രസും ഗോവയില്‍

പനാജി (ഗോവ): പന്ത്രണ്ടാമത് ഫാത്തിമ നാഷണല്‍ മീറ്റും രണ്ടാമത് ഗോവ മരിയന്‍ കോണ്‍ഗ്രസും ജൂലൈ 15 മുതല്‍ 17 വരെ ഗോവയിലെ പിലാര്‍ പില്‍ഗ്രിം സെന്ററില്‍ നടക്കും. വേള്‍ഡ് അപ്പോസ്തലേറ്റ് ഓഫ് ഫാത്തിമ സംഘടിപ്പിക്കുന്ന

Read More »
Carlo Acutis Eucharistic miracles exhibition

ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും നയിക്കുന്ന കാര്‍ലോ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു

തൃശൂര്‍: ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും കാഴ്ചക്കാരെ നയിക്കുന്ന കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. തൃശൂര്‍, തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ ഫിയാത്ത് മിഷന്‍ സംഘടിപ്പിച്ചിരി ക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷനോട് (ജിജിഎം)

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.