
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസി യേഷന്റെ (കെഎല്‍സിഎ) നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കെഎപി ഒന്നാം ബറ്റാലിയന്‍ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.എ ആന്‍സന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ഫാ. ജോബ് വാഴക്കൂട്ടത്തില്‍, ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ, ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

