വലിയ കുടുംബങ്ങളെ ആദരിച്ച് കാഞ്ഞിരപ്പള്ളി രൂപത

Kanjirappally Diocese honors large families

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപതയില്‍ 2010ന് ശേഷം നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുംബങ്ങളുടെ സംഗമം കുട്ടിക്കാനം മരിയന്‍ കോളജില്‍  നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃ-പിതൃ വേദികളുടെയും, പ്രൊ-ലൈഫ് മൂവ്മെന്റിന്റെയും സഹകരണത്തോടെയാണ് സംഗമം നടത്തിയത്. രൂപതയിലെ വിവിധ ഇടവകകളിലെ നൂറിലേറെ കുടുംബങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു.

വലിയ കുടുംബങ്ങള്‍ സന്തോഷത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഉറവിടങ്ങളാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ആധുനിക കാലത്ത് അണുകുടുംബങ്ങളല്ല, വലിയ കുടുംബങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും ശക്തിസ്രോതസുകള്‍. സഭയ്ക്കും രാഷ്ട്രത്തിനും ഏറ്റവും ഉല്‍കൃഷ്ടമായ വിഭവശേഷി മനുഷ്യ സമ്പത്താണെന്നും മാര്‍ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

അണുകുടുംബങ്ങളോടുള്ള അഭിനിവേശം സഭയെ വൈകാതെ പാഴ്സി സിന്‍ഡ്രോം എന്ന അവസ്ഥയി ലേക്ക് തള്ളിവിടും. കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാന്‍ അവര്‍ക്കു മൊബൈല്‍ഫോണ്‍ നല്‍കുന്ന മാതാപിതാക്കള്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന ഓര്‍മ്മ വേണമെന്നും മാര്‍ പുളിക്കല്‍ മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, ഫാ. റോബര്‍ട്ട് ചവറനാനിക്കല്‍ വി.സി,  മരിയന്‍ കോളേജ് പ്രിന്‍സിപ്പില്‍ ഫാ. ഷൈജു കാരിക്കകുന്നേല്‍, രൂപതാ മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി എസ്എബിഎസ്, ബ്രദര്‍ ജെറിന്‍ വാണിയപുരക്കല്‍, ബെന്‍സി വളയാന്തടം എന്നിവര്‍ പ്രസംഗിച്ചു.

സീറോമലബാര്‍ സഭ പ്രൊ-ലൈഫ്  അപ്പസ്‌തോലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം അവതരിപ്പിച്ച ജീവവിസ്മയ മാജിക്ഷോ സദസിനെ വിസ്മയത്തില്‍ ആറാടിച്ചു.

Related Articles
Cherthala Divine Mercy gathering devotees

ദൈവകരുണയുടെ സാഗരമായി ചേര്‍ത്തല; മഹാസംഗമം ഭക്തിസാന്ദ്രം

ചേര്‍ത്തല: കരുണയുടെ സന്ദേശം ഹൃദയത്തിലേറ്റുവാങ്ങി കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള ആയിരക്കണക്കിനു പ്രതിനിധികള്‍ പങ്കെടുത്ത ദൈവകരുണയുടെ പ്രേഷിതരുടെ മഹാസംഗമം ചേര്‍ത്തല, മായിത്തറ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ സമാപിച്ചു. വിശ്വാസവും ആത്മീയതയും ഒത്തുചേര്‍ന്ന ചടങ്ങുകള്‍ക്ക് ദൈവാലയവും സെന്റ്

Read More »
POC launches Theology Course

പിഒസിയില്‍ ദൈവശാസ്ത്ര കോഴ്സ്

കൊച്ചി: പാലാരിവട്ടം പിഒസിയില്‍ ജൂണ്‍ 20-ന്  ഏകവര്‍ഷ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. ദൈവശാസ്ത്രം, ബൈബിള്‍, ആധ്യാത്മികത, മതബോധനം, മാധ്യമപരിശീലനം, സംഘ ടനാപ്രവര്‍ത്തനം, നേതൃത്വകല, വ്യക്തിത്വ വികാസം എന്നിവ മുഖ്യവിഷയങ്ങളാക്കി നടത്തുന്ന ഈ കോഴ്സില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.