എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ അകറ്റണമെന്ന് കെഎല്‍സിഎ

KLCA seeks clarity on FCRA amendment

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതികള്‍ ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കെ, ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍ സിഎ). 

ജൂണ്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും വിധമാണ് എഫ്‌സിആര്‍എ ചട്ടങ്ങളില്‍ പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. നിയമം നേരിട്ട് ബാധിക്കുന്ന വരുമായി കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. 

രാജ്യത്ത് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളെയും സംഘടനകളെയും ഈ ഭേദഗതികള്‍ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹച ര്യത്തില്‍, ഇത്തരം പ്രസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും സുഗമമായ പ്രവര്‍ത്തന അന്തരീക്ഷം ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ അധികൃ തരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍. ജോസ് നവസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ ആവശ്യപ്പെട്ടു.

Related Articles
National Eucharistic Pilgrimage begins in USA

യുഎസിലെ ദേശീയ ദിവ്യകാരുണ തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും

‘ടെല്‍ഹസി/യുഎസ്എ:  അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 2026-ലെ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥയാത്ര  ഇന്ന് (മെയ് 24-ന്) ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റിനില്‍ നിന്നും ആരംഭിക്കും. ‘ദൈവത്തിന് കീഴില്‍ ഒരൊറ്റ ജനത’ എന്നതാണ് ഈ

Read More »
Church must adapt with time for growth of society

സമൂഹത്തിന്റെ വളര്‍ച്ചക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ സഭ കാലത്തിനൊത്ത് സജ്ജമാകണം

കുട്ടിക്കാനം: പൊതുസമൂഹത്തിന്റെ സമഗ്രവളര്‍ച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.