
കോട്ടയം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പൂര്‍ണപിന്തുണ പ്രഖ്യാ പിച്ച് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈ സ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം (എംജിഒസി എസ്എം) കേന്ദ്രസമിതി. വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രവര്‍ത്തകര്‍ ‘തുഫാന്‍ വാരിയേഴ്‌സ്’ ആകാനുള്ള സന്നദ്ധത അറിയിച്ചു.
സഭയിലെ വിവിധ ഭദ്രാസനങ്ങള്‍, ഇടവകകള്‍, എംജിഒസിഎസ്എം യൂണിറ്റുകള്‍, സ്‌കൂള്‍-കോളേജ് കാമ്പസുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥി സ്‌ക്വാഡുകള്‍ രൂപീകരിച്ച് ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ലഹരിമുക്ത സമൂഹനിര്‍മ്മിതി ക്കുമായി വിപുലമായ പരിപാടികള്‍ നടപ്പാക്കാനും തീരുമാനിച്ചു.
വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രസിഡന്റ് ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യ ക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ഡോ. വിവേക് വര്‍ഗീസ്, കേന്ദ്ര ട്രഷറര്‍ ഷിബു പി. എബ്രഹാം, ഡോ. ജേക്കബ് ജോണ്‍, പ്രിയ ജേക്കബ്, റിയ മേരി റേയ്, നോയല്‍ കെ. ജോസഫ്, റെമില്‍ റെജി, സജിത റെജി എന്നിവര്‍ പ്രസംഗിച്ചു.

