ഇരട്ട വിശുദ്ധരുടെ തിരുനാളിന് 520 ജോഡി ഇരട്ട സഹോദരങ്ങള്‍; വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചതും ഇരട്ടകളായ വൈദികര്‍

520 pairs of twins at feast of twin saints

കോട്ടയം: വിശുദ്ധരായ ഗര്‍വാസീസിന്‍റെയും പ്രോത്താസീസിന്‍റെയും നാമധേയത്തിലുള്ള പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോന ദേവാലയത്തില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ സംഗമവും നടന്നു. 520 ജോഡി ഇരട്ട സഹോദരങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍ വിശുദ്ധ കുര്‍ബായ അര്‍പ്പിച്ചതും ഇരട്ടകളായ വൈദികരായിരുന്നു. 

ഇരട്ട സഹോദരങ്ങളായ ഫാ. റോബി കണ്ണംചിറ സിഎഐ, ഫാ. റോയി കണ്ണംചിറ സിഎംഐ, ഫാ. ആന്റോ പേഴുംകാട്ടില്‍, ഫാ. അജോ പേഴുംകാട്ടില്‍, ഫാ.ജോസഫ് കൊല്ലക്കൊമ്പില്‍, ഫാ. ബിജു കൊല്ലക്കൊമ്പില്‍, ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ, ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ഫാ. ജിസ്റ്റോ തയ്യില്‍ ഒഎസ്ബി, ഫാ. ജസ്റ്റിന്‍ തയ്യില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

കോതനല്ലൂര്‍ ദേവാലയത്തില്‍ പ്രത്യേകമായി വണങ്ങുന്ന കന്തീശങ്ങളായ (കന്തീശ എന്ന സുറിയാനി വാക്കിന്റെ അര്‍ത്ഥം പരിശുദ്ധന്‍ എന്നാണ്) മാര്‍ സബോര്‍, മാര്‍ അഫ്രോത്ത് എന്നീ വിശുദ്ധര്‍ ഇരട്ട സഹോദരന്മാരായിരുന്നു എന്ന വിശ്വാസമാണ് ഈ അപൂര്‍വ്വ സംഗമത്തിന് പിന്നിലെ പ്രധാന കാരണം. 2007 ല്‍ വികാരിയായിരുന്ന ഫാ. ജോസഫ് പുത്തന്‍പ്പുരയാണ് കോതനല്ലൂര്‍ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളിനോടു നുബന്ധിച്ചു ഇരട്ട സംഗമത്തിന് ആരംഭംകുറിച്ചത്. 80 ഓളം ജോഡി ഇരട്ടകളാണ് ഈ ഇടവകയിലുള്ളത്. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും, അന്യസംസ്ഥാനങ്ങളില്‍ നിന്നും, പ്രവാസി മലയാളികളായ നൂറുകണക്കിന് ഇരട്ടകളാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ സംഗമത്തില്‍ പങ്കെടുക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരട്ടകള്‍ക്ക് പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കുവെക്കാനുമുള്ള ഒരു വേദി കൂടിയാണിത്.

Related Articles
Ecuador reconsecrated to the Sacred Heart of Jesus

തിരുഹൃദയത്തിന്  ഇക്വഡോറിനെ പുനഃപ്രതിഷ്ഠിച്ചു; വിശ്വാസനിറവില്‍ ലോകത്തില്‍ ആദ്യമായി തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട രാജ്യം

ഗ്വായാക്വില്‍/ഇക്വഡോര്‍: 152 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിലാദ്യമായി തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ട രാജ്യമെന്ന ബഹുമതി സ്വന്തമാക്കിയ ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു. തിരുഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 12-ന്, ഗ്വായാക്വില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന്

Read More »
Fr Gino Henriques passes away

പ്രമുഖ സുവിശേഷ പ്രഘോഷകന്‍ ഫാ. ജിനോ ഹെന്റിക്‌സിന് വിട; ഓര്‍മയായത് ആഗോള കരിസ്മാറ്റിക്ക് നവീകരണത്തിന്റെ വഴികാട്ടി

സിംഗപ്പൂര്‍: പ്രമുഖ കത്തോലിക്കാ സുവിശേഷ പ്രഘോഷകനും റെഡംപ്റ്ററിസ്റ്റ് സന്യാസ സഭാംഗവുമായ ഫാ. ജിനോ ഹെന്റിക്‌സ് സിഎസ്എസ്ആര്‍ (88) അന്തരിച്ചു. സിംഗപ്പൂരിലെ വുഡ്ലാന്‍ഡ്സ് ഹോസ്പിറ്റലില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. അന്തര്‍ദ്ദേശീയ തലത്തില്‍ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.