15 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മാര്‍പാപ്പ സ്‌പെയിനില്‍

Pope visits Spain after 15 years

മാഡ്രിഡ്: ചരിത്രപരമായ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി സ്‌പെയിനിലെത്തിയ ലിയോ 14-ാമന്‍ മാര്‍പാപ്പയ്ക്ക് മാഡ്രിഡിലെ വിമാനത്താവളത്തില്‍ ഊഷ്മളവും പ്രൗഢഗംഭീരവുമായ സ്വീകരണം. ഫെലിപ്പ് ആറാമന്‍ രാജാവും ലെറ്റീഷ്യ രാജ്ഞിയും ചേര്‍ന്നാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകള്‍ ഇതിന് മാറ്റുകൂട്ടി.

2011-ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്‌പെയിന്‍ സന്ദര്‍ശിച്ച്,  നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ലിയോ മാര്‍പാപ്പ സ്‌പെയിനില്‍ എത്തുന്നതെന്നുള്ളത് ഈ സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ജൂണ്‍ 6 മുതല്‍ 11 വരെ നടക്കുന്ന ഈ അപ്പോസ്തോലിക് യാത്രയില്‍ മാഡ്രിഡ്, ബാഴ്സലോണ, കാനറി ദ്വീപുകള്‍ എന്നിവടങ്ങളിലെ വിവിധ പരിപാടികളില്‍ പാപ്പ പങ്കെടുക്കും. ആറു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ പാപ്പ നാല് വിശുദ്ധ കുര്‍ബാനകള്‍ക്ക് കാര്‍മിത്വ വഹിക്കുകയും  പന്ത്രണ്ടോളം പ്രഭാഷണങ്ങള്‍ നല്‍കുകയും ചെയ്യും.  പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, പാര്‍ലമെന്റ് അംഗങ്ങള്‍, മറ്റ് സാംസ്‌കാരിക-സാമൂഹിക നേതാക്കള്‍ എന്നിവരുമായി പാപ്പ കൂടിക്കാഴ്ച നടത്തും.

ബാഴ്സലോണയില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ‘സാഗ്രദ ഫാമിലിയ’  ബസിലിക്കയിലെ ‘ടവര്‍ ഓഫ് ജീസസ് ക്രൈസ്റ്റ്’ പാപ്പ ആശിര്‍വദിക്കുന്ന ചടങ്ങാണ് ഈ സന്ദര്‍ശനത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്.  കൂടാതെ മാഡ്രിഡിലെ ഭവനരഹിതരുടെ അഭയകേന്ദ്രവും, ബാഴ്സലോണയിലെ ഒരു ജയിലും പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. യാത്രയുടെ അവസാന ഘട്ടത്തില്‍ ജൂണ്‍ 11-ന് ലിയോ പാപ്പ കാനറി ദ്വീപുകളിലേക്ക് തിരിക്കും. യൂറോപ്പിലേക്കുള്ള അറ്റ്ലാന്റിക് പാതയിലൂടെ എത്തുന്ന അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും ഇടത്താവളമാണ് ഈ ദ്വീപ്. ലാസ് പാല്‍മാസ്, സാന്റാ ക്രൂസ് ഡി ടെനറിഫെ എന്നിവിടങ്ങളില്‍ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കുടിയേറ്റക്കാരെ സഹായിക്കുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യും.

Related Articles
142 children receive First Holy Communion in Qatar

ഖത്തറില്‍ 142 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു

ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ 142 കുട്ടികളുടെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണവും 28 കുട്ടികളുടെ സ്ഥൈര്യലേപനം നടന്നു. ഉജ്ജയിന്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍.  ഇടവക

Read More »
Pope celebrates Mass and Eucharistic procession in Madrid

മാഡ്രിഡ് നഗരത്തില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ ഇന്ന് ദിവ്യബലിയും ദിവ്യകാരുണ്യപ്രദക്ഷിണവും; വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പ്രതീക്ഷിക്കുന്നത് 5 ലക്ഷമാളുകളെ!

മാഡ്രിഡ്: പരിശുദ്ധ കുര്‍ബാനയുടെ (കോര്‍പ്പസ് ക്രിസ്റ്റി) തിരുനാളിനോടനുബന്ധിച്ച് ലിയോ 14-ാമന്‍ പാപ്പ മാഡ്രിഡിലെ സിബെലെസ് ചത്വരത്തില്‍ ഇന്നര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പ്രതീക്ഷിക്കുന്നത് 5 ലക്ഷം പേരെ. പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.