സ്‌പെയിനിലെത്തുന്ന പാപ്പയെ കാത്ത് ഇഗ്നാസിയോയുമുണ്ടാകും; ഒരു കൗമാരക്കാരനും പാപ്പയും തമ്മിലുള്ള അപൂര്‍വ ബന്ധത്തിന്റെ കഥ

Ignacio and the Pope's unique friendship

മാഡ്രിഡ്: 2025 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 3 വരെ റോമില്‍ നടന്ന യുവജന ജൂബിലി ആഘോഷങ്ങള്‍ക്കിടയിലാണ് ലിയോ 14-ാമന്‍ പാപ്പയും സ്‌പെയിനില്‍ നിന്നുള്ള 15 വയസുകാരനായ ഇഗ്‌നാസിയോ ഗോണ്‍സാല്‍വസിന്  തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ജൂബിലിക്കായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ ആയിരക്കണക്കിന് യുവജനങ്ങളില്‍ നിന്ന് ഇഗ്നാസിയോയെ പാപ്പയിലേക്കെത്തിച്ചത് വളരെ വേദനാജനകമായ ഒരു സംഭവമായിരുന്നു.

റോമിലെ തീര്‍ത്ഥാടനത്തിനിടയില്‍ ഇഗ്നാസിയോയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും റോമിലെ ബംബിനോ ജെസു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ അവന് ‘ലിംഫോബ്ലാസ്റ്റിക് ലിംഫോമ’  എന്ന ഒരു തരം ബ്ലഡ് കാന്‍സര്‍ ആണെന്നും നെഞ്ചില്‍ വലിയൊരു മുഴയുണ്ടെന്നും കണ്ടെത്തി.

ഇഗ്നാസിയോയുടെ രോഗവിവരമറിഞ്ഞ് മാതാപിതാക്കള്‍ കടുത്ത ഹൃദയവേദനയോടെ റോമിലെത്തി. ആദ്യത്തെ 12 ദിവസങ്ങള്‍ അതീവ നിര്‍ണായകമായിരുന്നു. ഹൃദയമിടിപ്പ് വളരെ ദുര്‍ബലമായതിനാല്‍ ഏതു നിമിഷവും ഹൃദയസ്തംഭനം ഉണ്ടായേക്കാവുന്ന അവസ്ഥ. ജീവന്‍രക്ഷാ ഉപാധികള്‍ മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാലിലെ ധമനികളില്‍ രക്തം കട്ടപിടിക്കുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളും അവനെ തേടിയെത്തി.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും എന്നാല്‍ ഏറ്റവും മനോഹരവുമായ നാളുകളായിരുന്നു അതെന്ന് ഇഗ്‌നാസിയോ ഓര്‍ക്കുന്നു. ‘എന്റെ ജീവിതത്തിലെ ഏറ്റവും കഠിനവും അതേസമയം മനോഹരവുമായ മാസങ്ങളായിരുന്നു അത്. കാരണം കുരിശിലായിരുന്ന ആ സമയത്താണ് ഞാന്‍ ദൈവത്തോട് ഏറ്റവും കൂടുതല്‍ അടുത്തത്,’ ഇഗ്‌നാസിയോ പറയുന്നു.

അപ്രതീക്ഷിതമായി എത്തിയ ആശ്വാസം

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, മാതാപിതാക്കള്‍ പ്രാര്‍ത്ഥനയോടെ മകന്റെ കിടക്കയ്ക്കരികില്‍ ഇരിക്കുന്ന സമയത്താണ് ലിയോ 14-ാമന്‍ മാര്‍പാപ്പ അവരെ തേടി അപ്രതീക്ഷിതമായി എത്തിയത്. ആ സമയത്ത് ഇഗ്നനാസിയോ  മയക്കത്തിലായിരുന്നതിനാല്‍ പാപ്പ വന്നതൊന്നും അറിഞ്ഞിരുന്നില്ല. എങ്കിലും ആ കുടുംബത്തിന് വലിയൊരു ആശ്വാസമേകാന്‍ പരിശുദ്ധ പിതാവിനായി.

അവിടെ അരമണിക്കൂറോളം ചിലവഴിച്ച അദ്ദേഹം കുടുംബത്തോടൊപ്പം പ്രാര്‍ത്ഥിക്കുകയും, ദൈവഹിതത്തെക്കുറിച്ചും സ്വര്‍ഗീയ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. ‘നാം സ്വര്‍ഗ്ഗത്തിനായി സൃഷ്ടിക്കപ്പെട്ടവരാണ്,’ എന്ന് അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു. ഒമ്പത് മാസത്തോളം നീണ്ട ആശുപത്രി വാസത്തിനിടയില്‍ രണ്ടുതവണ ഇഗ്‌നാസിയോ മരണത്തിന്റെ വക്കോളമെത്തിയിരുന്നു. എന്നാല്‍ മാര്‍പാപ്പയുടെ സാമീപ്യവും പ്രാര്‍ത്ഥനയും ആ കുടുംബത്തിന് വലിയ ശക്തിയായി മാറി. ഒടുവില്‍ രോഗം ഭേദമായി ആശുപത്രി വിട്ട വിവരം അറിഞ്ഞപ്പോള്‍, തിരക്കുകള്‍ക്കിടയിലും  2026 ഏപ്രില്‍ 29-ന് ഇഗ്നാസിയോയെയും കുടുംബത്തെയും വത്തിക്കാനിലേക്ക് ക്ഷണിച്ച് വരുത്തി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

മാഡ്രിഡിലെ പുനഃസമാഗമം

മെയ് 12-ന് കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ മാര്‍പാപ്പയുടെ വസതിക്ക് മുന്നില്‍ വെച്ചാണ് ഇഗ്നാസിയോയും പാപ്പയും അവസാനമായി കണ്ടത്. പാപ്പയുടെ വരാനിരിക്കുന്ന സ്‌പെയിന്‍ സന്ദര്‍ശന വേളയില്‍ മാഡ്രിഡില്‍ വെച്ച് വീണ്ടും കാണാമെന്ന ഉറപ്പും നല്‍കിയാണ് ഇഗ്നാസിയോ അന്ന് മടങ്ങിയത്.

ജൂണ്‍ 6-ന്  ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനം ആരംഭിക്കുമ്പോള്‍, കാന്‍സര്‍ രോഗത്തോടുള്ള കഠിനമായ പോരാട്ടത്തില്‍ ഒപ്പം നിന്ന പാപ്പയെ കാത്ത് ഇഗ്നാസിയോയും മാഡ്രിയില്‍ ഉണ്ടാകും.

Related Articles
United States consecrated to the Sacred Heart of Jesus

അമേരിക്കയെ ഈശോയുടെതിരുഹൃദയത്തിന് ഇന്ന് (ജൂണ്‍ 11) പ്രതിഷ്ഠിക്കും!

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ ഐക്യനാടുകളുടെ സുപ്രധാന ആത്മീയ ചുവടുവയ്പ്പിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി ലോകം. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, യുഎസിനെ ഈശോയുടെ തിരുഹൃദയത്തിന് ഇന്ന് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി പ്രതിഷ്ഠിക്കും.

Read More »
Charlotte Diocese record Priest Ordinations 2026

ഷാര്‍ലറ്റ് രൂപതയ്ക്ക്  അഭിമാന നിമിഷം; 54 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വൈദികര്‍ അഭിഷിക്തരായത് ഈ വര്‍ഷം

ഷാര്‍ലറ്റ്/യുഎസ്: യുഎസിലെ നോര്‍ത്ത് കരോലിന സംസ്ഥാനത്തുള്ള ഷാര്‍ലറ്റ് കത്തോലിക്കാ രൂപതയ്ക്ക്  ചരിത്ര നേട്ടം. 10 ഡീക്കന്മാര്‍ ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നത് രൂപതയുടെ 54 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.  2000-ത്തിലും 2024-ലും 7പേര്‍ വൈദികരായി അഭിഷിക്തരായതായിരുന്നു

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.