ഷാര്‍ലറ്റ് രൂപതയ്ക്ക്  അഭിമാന നിമിഷം; 54 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വൈദികര്‍ അഭിഷിക്തരായത് ഈ വര്‍ഷം

Charlotte Diocese record Priest Ordinations 2026

ഷാര്‍ലറ്റ്/യുഎസ്: യുഎസിലെ നോര്‍ത്ത് കരോലിന സംസ്ഥാനത്തുള്ള ഷാര്‍ലറ്റ് കത്തോലിക്കാ രൂപതയ്ക്ക്  ചരിത്ര നേട്ടം. 10 ഡീക്കന്മാര്‍ ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നത് രൂപതയുടെ 54 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.  2000-ത്തിലും 2024-ലും 7പേര്‍ വൈദികരായി അഭിഷിക്തരായതായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്.ഈ വര്‍ഷം അമേരിക്കയിലെ കത്തോലിക്കാ രൂപതകളില്‍ നടക്കുന്ന ഏറ്റവും വലിയ വൈദികാഭിഷേക ചടങ്ങുകളില്‍ ഒന്നുകൂടിയാണിത്.

ഹണ്ടേഴ്സ്വില്ലിലെ സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ആയിരത്തിഅറുനൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു.  പുതിയതായി അഭിഷേകം ചെയ്യപ്പെട്ട വൈദികര്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണ്. യുഎസിന് പുറമെ കൊളംബിയ, മെക്‌സിക്കോ, ജര്‍മനി, മാള്‍ട്ട, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ പത്തുപേരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ വെസ്റ്റേണ്‍ നോര്‍ത്ത് കരോലിനയിലുടനീളമുള്ള 5,75,000-ത്തിലധികം കത്തോലിക്കര്‍ക്ക് ആത്മീയ നേതൃത്വം നല്‍കുന്ന രൂപതയ്ക്ക് കീഴില്‍ 90-ലധികം ഇടവകകളും നൂറ്റമ്പതോളം വൈദികരുമുണ്ട്.

Related Articles
Achamma Jacob memorial priestly silver jubilee

സ്വന്തം ജീവന്‍ നല്‍കി അമ്മ രക്ഷിച്ച മകന്‍ പൗരോഹിത്യ രജതജൂബിലിയില്‍; കേരള ജിയന്ന അച്ചാമ്മ ജേക്കബിന്റെ ചരമവാര്‍ഷികം 11ന്

ചങ്ങനാശേരി: കേരള ജിയന്ന എന്നറിയപ്പെടുന്ന അച്ചാമ്മ ജേക്കബിന്റെ 53-ാം ചരമവാര്‍ഷികം ജൂലൈ 11ന് ആചരിക്കുന്നു. വിവാഹജീവിതത്തിന്റെ 21 വര്‍ഷത്തിനിടെ 12 മക്കള്‍ക്ക് ജന്മം നല്‍കിയ അച്ചാമ്മ, പന്ത്രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കകം ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

Read More »
Jan Bula and Vaclav Drbola beatification

തടവറയെ ‘അള്‍ത്താര’യാക്കിയ രക്തസാക്ഷികളായ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

പ്രേഗ് / ചെക്ക് റിപ്പബ്ലിക്ക്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച ചെക്കോസ്ലോവാക്യയില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. മുന്‍ ചെക്കോസ്ലോവാക്യയില്‍ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ഇരകളായി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.