മുഖ്യമന്ത്രിക്ക് സിസിബിഐയുടെ ആദരം

CCBI honors Chief Minister

ന്യൂഡല്‍ഹി: പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സിസിബിഐ  (കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ) പ്രതിനിധികള്‍ ആദരിച്ചു.  ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെത്തി സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ, സിസിബിഐ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. അഡ്വ. ജെയ്സണ്‍ വടശ്ശേരി എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

മിസോറാമില്‍ നിന്നുള്ള പരമ്പരാഗത മിസോ ഗോത്ര ഷാള്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഇതിനൊപ്പം, ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യത്തെ അപ്പസ്‌തോലിക പ്രബോധനമായ ‘ഡിലെക്‌സി ദേ’ -യുടെ പകര്‍പ്പും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി.  ദരിദ്രരുടെയും ദുര്‍ബലരുടെയും ക്ഷേമമായിരിക്കണം ഏതൊരു സര്‍ക്കാരിന്റെയും പ്രഥമ പരിഗണനയെന്ന് ഫാ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.

കേരളത്തില്‍ സമാധാനവും ഐക്യവും സാമൂഹിക സൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്നതിന് സഭയുടെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയ സിസിബിഐ ഭാരവാഹികള്‍, സംസ്ഥാനത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും സഭയുടെ അഭിലാഷങ്ങളും  മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

Related Articles
CBCI condolences seafarers ceasefire

നാവികരുടെ മരണത്തില്‍ അനുശോചിച്ചും അടിയന്തര വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചും സിബിസിഐ

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ തീരത്തും ഹോര്‍മുസ് കടലിടുക്കിലും ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സിബിസിഐയുടെ

Read More »
Mundathikkode accident Latin Catholic Bishops Council condolence

മുണ്ടത്തിക്കോട് അപകടം; അനുശോചിച്ച് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ,14 പേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്ത മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കേരളത്തിലെ ലത്തീന്‍ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സ്‌ഫോടനത്തില്‍  മരണമടഞ്ഞവരുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.