രാത്രിയില്‍ ഒളിച്ചുപോയി വെള്ളം ശേഖരിക്കണം, ഉപജീവനമാര്‍ഗങ്ങളും തടയുന്നു; എങ്കിലും വിശ്വാസം ഉപേക്ഷിക്കാന്‍ ഇവര്‍ തയാറല്ല

Christians face persecution but refuse to abandon faith

റായ്പൂര്‍ (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിലെ കാങ്കര്‍ ജില്ലയില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരിടേണ്ടിവരുന്നത് കടുത്ത സാമൂഹിക ബഹിഷ്‌കരണവും മനുഷ്യാവകാശ ലംഘനങ്ങളുമെന്ന് റിപ്പോര്‍ട്ട്.  ഗോത്രവര്‍ഗ ക്രൈസ്തവര്‍ക്ക് കുടിവെള്ളവും ഉപജീവനമാര്‍ഗങ്ങളും നിഷേധിക്കപ്പെട്ടിട്ടും ക്രൈ സ്തവ വിശ്വാസത്തില്‍ ഉറച്ചുനില്ക്കുകയാണ് ഇവര്‍. പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ബന്ധപ്പെട്ടവര്‍ നിസംഗത തുടരുകയാണെന്ന ആരോപണവും ശക്തമാകുകയാണ്.

ഛത്തീസ്ഗഡിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘ജില മസിഹ് അസ്ഥാ സമാജ്’ നിയോഗിച്ച വസ്തുതാന്വേഷണ സംഘം കാങ്കര്‍ ജില്ലയിലെ 32 ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

അന്റാഗഡ് മേഖലയിലെ 26 കുടുംബങ്ങള്‍ക്ക് നദികള്‍, കുളങ്ങള്‍, ടാപ്പുകള്‍, ഹാന്‍ഡ് പമ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു കുടിവെള്ള സ്രോതസുകള്‍ ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കടുത്ത വേനലില്‍ കുടി വെള്ളംപോലും ലഭിക്കാതെ ഈ കുടുംബങ്ങള്‍ ദുരിതത്തിലാണ്. രാത്രികാലങ്ങളില്‍ രഹസ്യമായാണ് ഇവര്‍ അകലെനിന്നും വെള്ളം ശേഖരിക്കുന്നത്.

കുടിവെള്ളം നിഷേധിച്ചതിന് പുറമെ ക്രൈസ്തവ കുടുംബങ്ങളുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വനവിഭവങ്ങള്‍ ശേഖരിച്ച് ജീവിക്കുന്നവരുടെ ഉപജീവനമാര്‍ഗങ്ങള്‍ തടയുകയാണ്. വനത്തില്‍ നിന്ന് ശേഖരിച്ച നാല് ട്രാക്ടര്‍ ലോഡ് വിറക് മറ്റ് ഗ്രാമീണര്‍ ബലംപ്രയോഗിച്ച് പിടിച്ചെടുത്തതായും പരാതിയുണ്ട്. 41 കുടുംബങ്ങള്‍ക്ക് ഗ്രാമീണ തൊഴി ലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികള്‍ നിഷേധിച്ചു.

ക്രൈസ്തവ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കാന്‍ ഇവരുടെ മേല്‍ കടുത്ത സമ്മര്‍ദ്ദങ്ങളു ണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വരാന്‍ പോകുന്ന മണ്‍സൂണ്‍ കാലത്ത് കൃഷിയിറക്കാന്‍ പോലും തങ്ങളെ അനുവദിക്കില്ലെന്ന ഭീതിയിലാണ് ഈ കുടുംബങ്ങള്‍.

ഗ്രാമ-ജില്ലാ തലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ആവര്‍ ത്തിച്ച് പരാതി നല്‍കിയിട്ടും ദുരിതത്തിന് ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല. ഭരണഘടന ഉറപ്പുന ല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനങ്ങളാണ് നടക്കു ന്നത്. ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്കെതി രെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും അടിയന്തി രമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

Related Articles
Artemis 2 commander priest cross emotional return

ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് വൈദികനെ കാണാന്‍; കുരിശ് കണ്ട്  പൊട്ടിക്കരഞ്ഞ് ആര്‍ട്ടെമിസ് 2  കമാന്‍ഡര്‍

ഭൂമിയില്‍ നിന്ന് മനുഷ്യന്‍ ഏറ്റവും വിദൂരത്തേക്ക് സഞ്ചരിച്ച റെക്കോര്‍ഡ് തിരുത്തിക്കുറിച്ച നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം പൂര്‍ത്തിയാക്കി  ഭൂമിയിലെത്തിയ ശേഷം ആദ്യം താന്‍ ആവശ്യപ്പെട്ടത് തങ്ങളെ തീരത്തേക്ക് കൊണ്ടുപോകുന്ന കപ്പലിന്റെ ചാപ്ലിനെ കാണാനാണെന്ന് വെളിപ്പെടുത്തി

Read More »
Maharashtra anti conversion law Christians concern

മഹാരാഷ്ട്രയും മതപരിവര്‍ത്തന നിരോധന നിയമത്തിലേക്ക്; ആശങ്കയോടെ ക്രൈസ്തവര്‍

മുംബൈ: ന്യൂനപക്ഷങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന മതപരിവര്‍ത്തന നിരോധന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. ഛത്തീസ്ഗഡ്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിന് സമാനമായ കടുത്ത വ്യവസ്ഥകളാണ് ‘ഫ്രീഡം ഓഫ് റിലീജന്‍ ബില്‍ 2026’

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.