ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് വൈദികനെ കാണാന്‍; കുരിശ് കണ്ട്  പൊട്ടിക്കരഞ്ഞ് ആര്‍ട്ടെമിസ് 2  കമാന്‍ഡര്‍

Artemis 2 commander priest cross emotional return

ഭൂമിയില്‍ നിന്ന് മനുഷ്യന്‍ ഏറ്റവും വിദൂരത്തേക്ക് സഞ്ചരിച്ച റെക്കോര്‍ഡ് തിരുത്തിക്കുറിച്ച നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം പൂര്‍ത്തിയാക്കി  ഭൂമിയിലെത്തിയ ശേഷം ആദ്യം താന്‍ ആവശ്യപ്പെട്ടത് തങ്ങളെ തീരത്തേക്ക് കൊണ്ടുപോകുന്ന കപ്പലിന്റെ ചാപ്ലിനെ കാണാനാണെന്ന് വെളിപ്പെടുത്തി ദൗത്യത്തിന്റെ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍. ആര്‍ട്ടെമിസ് സംഘം തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച വാര്‍ത്താസമ്മേളനത്തിലാണ് സംഘത്തിന്റെ കമാന്‍ഡറായ റീഡ് ഇക്കാര്യം പറഞ്ഞത്.

ആത്മീയ കാര്യങ്ങള്‍ക്ക് അത്ര വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയായിരുന്നില്ല താനെന്നും എന്നാല്‍ ബുദ്ധികൊണ്ട് പൂര്‍ണമായി മനസിലാക്കാന്‍ പറ്റാത്ത  മേഖലകളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്നും റീഡ് പറഞ്ഞു. ‘ ചാപ്ലിന്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കോളറിലെ കുരിശ് കണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു,’ റീഡ് പങ്കുവച്ചു.

ചന്ദ്രന്റെ പിന്നിലായി സൂര്യന്‍ മറയുന്നതുപോലുള്ള അഭൗമിക കാഴ്ചകള്‍ കണ്ടപ്പോള്‍ ഈ കാഴ്ച ഉള്‍ക്കൊള്ളാന്‍ മാത്രം മനുഷ്യന്‍ ഇനിയും പരിണമിച്ചിട്ടില്ല എന്നാണ് തനിക്ക് തോന്നിയതെന്ന് റീഡ് പറഞ്ഞു.
റീഡ് വൈസ്മാന്റെ അതേ വികാരമാണ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാല്‍ താന്‍ ഒരു വിശ്വാസിയാണെന്നും ചന്ദ്രന്റെ ഏറ്റവും അടുത്തുനിന്നും യേശുവിന്റെ സ്‌നേഹത്തിന്റെ കല്‍പ്പന ലോകത്തെ ഓര്‍മിപ്പിച്ച പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍ പറഞ്ഞു.

ശാസ്ത്രത്തിനും  മനുഷ്യബുദ്ധിക്കും അപ്പുറമുള്ള പ്രപഞ്ചത്തിന്റെ നിഗൂഡമായ രഹസ്യങ്ങളിലേക്കാണ് ഇവരുടെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത്. ചന്ദ്രനില്‍ മനുഷ്യനെ വീണ്ടും എത്തിക്കുന്നത് ഉള്‍പ്പടെയുള്ള കൂടുതല്‍ ബഹിരാകാശ യാത്രകള്‍ക്കായി തയാറെടുക്കുമ്പോള്‍ ദൈവത്തെ തേടാനും മനുഷ്യരെ കൂടുതല്‍ കരുതാനും ഇവരുടെ അവിശ്വസനീയമായ യാത്രയുടെ കഥ മനുഷ്യരാശിയെ പ്രചോദിപ്പിക്കട്ടെ.

Related Articles
Pope Leo XIV Peru visit

കര്‍മഭൂമിയിലേക്ക് ലിയോ 14-ാമന്‍ പാപ്പ; സ്‌നേഹപൂര്‍വം പെറു കാത്തിരിക്കുന്നു

വത്തിക്കാന്‍ സിറ്റി: മിഷനറി വൈദികനായി സുദീര്‍ഘമായ 25-ലധികം വര്‍ഷങ്ങള്‍  ചെലവഴിച്ച പെറുവിന്റെ പ്രിയപ്പെട്ട മണ്ണിലേക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വീണ്ടുമെത്തുന്നു.  വരുന്ന നവംബര്‍ ആദ്യപകുതിയില്‍ പാപ്പ പെറു സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ജൂണ്‍ 18-ന്

Read More »
priest case moral teachings controversy

സഭയുടെ ധാര്‍മ്മിക പ്രബോധനങ്ങള്‍ പങ്കുവച്ച വൈദികനെതിരെ കേസ്;നിലപാടിലുറച്ച് വൈദികന്‍

റെയ്ക്യവിക്/ഐസ്ലന്‍ഡ്): പരിധിയില്ലാത്ത വ്യക്തിസ്വാതന്ത്ര്യം സമൂഹത്തിന്റെ ധാര്‍മികതയ്ക്ക് മാത്രമല്ല മതസ്വാതന്ത്ര്യത്തിന് പോലും ഭീഷണിയാണെന്നുള്ളതിന്റെ വ്യക്തമായ ഉദാഹരണമാണ് ഐസ്‌ലന്‍ഡിലെ റെയ്ക്യവിക് രൂപതയുടെ ചാന്‍സലറായ മോണ്‍. ജേക്കബ് റോളണ്ടിന്റെ അനുഭവം. സഭയുടെ ധാര്‍മിക പ്രബോധനങ്ങള്‍ മാധ്യമത്തിലൂടെ ലളിതമായി വിശദീകരിച്ചതിന്റെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.