‘എവേക്ക്’ മ്യൂസിക്കല്‍ റിട്രീറ്റ് മാള്‍ട്ടയിലും

Awake musical retreat in Malta

വല്ലറ്റ/മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ എവേക്ക് (‘Awake’)  മ്യൂസിക്കല്‍ റിട്രീറ്റ് പ്രോഗ്രാം  നടത്തി. നഷാര്‍ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന ചടങ്ങ് മാള്‍ട്ടയിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. യൂറോപ്പിലെ യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കല്‍ റിട്രീറ്റിന് നേതൃത്വം നല്‍കി. സംഗീതത്തിന്റെ അകമ്പടിയോടെ ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് നയിച്ച ശുശ്രൂഷകള്‍ വിശ്വാസികള്‍ക്ക് വലിയ ആത്മീയ ഉണര്‍വാണ് പകര്‍ന്നത്.

യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍  മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് റിട്രീറ്റ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍, മാള്‍ട്ട യൂത്ത് കോര്‍ഡിനേറ്റര്‍ ആല്‍ബര്‍ട്ട് ഡെബോനോ എന്നിവര്‍ പങ്കെടുത്തു. യമാള്‍ട്ടയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന്  വിശ്വാസികള്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ഈ സംഗീത ആത്മീയ വിരുന്നില്‍ പങ്കാളികളായി. പരിപാടിയുടെ വിജയത്തിനായി എസ്എംവൈഎം  മാള്‍ട്ടയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

Related Articles
Ecuador reconsecrated to the Sacred Heart of Jesus

തിരുഹൃദയത്തിന്  ഇക്വഡോറിനെ പുനഃപ്രതിഷ്ഠിച്ചു; വിശ്വാസനിറവില്‍ ലോകത്തില്‍ ആദ്യമായി തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട രാജ്യം

ഗ്വായാക്വില്‍/ഇക്വഡോര്‍: 152 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിലാദ്യമായി തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ട രാജ്യമെന്ന ബഹുമതി സ്വന്തമാക്കിയ ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു. തിരുഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 12-ന്, ഗ്വായാക്വില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന്

Read More »
Eucharistic procession connecting 15 Marian shrines

15 മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളെ കോര്‍ത്തിണക്കി ദിവ്യകാരുണ്യപ്രദക്ഷിണം; ചരിത്രത്തില്‍ ഇടംപിടിച്ചവിമലഹൃദയ തിരുനാളാചരണം

ഡെറി സിറ്റി/വടക്കന്‍ അയര്‍ലന്‍ഡ്: ഫാത്തിമയും ലൂര്‍ദും ഉള്‍പ്പടെ 15 പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളെ  കോര്‍ത്തിണക്കിക്കൊണ്ട്  ഒരേസമയം നടത്തിയ ‘ആഗോള മരിയന്‍ ദിവ്യകാരുണ്യ പ്രഘോഷണ പദയാത്ര’ ചരിത്രത്തില്‍ ഇടംപിടിച്ചു. വടക്കന്‍ അയര്‍ലന്‍ഡിലെ ഡെറി സിറ്റി കേന്ദ്രീകരിച്ചാണ്,

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.