ചരിത്രമാകും, ഈ ദിവ്യകാരുണ്യപ്രദക്ഷിണവും 100 മണിക്കൂര്‍ ആരാധനയും!

Eucharistic procession and 100 hours adoration

അയര്‍ലണ്ടിലെ കോര്‍ക്ക് ആന്‍ഡ് റോസ് രൂപതയില്‍ ദിവ്യകാരുണ്യപ്രദക്ഷിണം ആരംഭിച്ചതിന്റെ 100-ാം വാര്‍ഷികം ‘ജീവിതത്തിലൊരിക്കല്‍ മാത്രം സാക്ഷ്യം വഹിക്കാന്‍ കഴിയുന്ന അപൂര്‍വ്വ നിമിഷം’ ആയിരിക്കുമെന്ന് ബിഷപ് ഫിന്റന്‍ ഗാവിന്‍. നഗരത്തിലെ പ്രഥമ വിശുദ്ധ കുര്‍ബാന പ്രദക്ഷിണത്തിന്റെ നൂറാം വാര്‍ഷികം കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ദിനമായ ജൂണ്‍ 7-നാണ് രൂപതാ സമൂഹം ആഘോഷിക്കുന്നത്.

ചരിത്രപരമായി നോക്കിയാല്‍ അയര്‍ലണ്ട് ആഭ്യന്തരയുദ്ധത്തിലെ പ്രധാന പോരാട്ടഭൂമിയായിരുന്ന കോര്‍ക്കില്‍ നടത്തിവരുന്ന ഈ ദിവ്യകാരുണ്യ പ്രദക്ഷിണം,  വര്‍ഷങ്ങളോളം രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രദക്ഷിണമായിരുന്നു. നഗരത്തിലും കൗണ്ടിയിലുമുണ്ടായിരുന്ന കടുത്ത ഭിന്നതകള്‍ പരിഹരിക്കാനുള്ള  ശ്രമങ്ങളുടെ ഭാഗമായ1926-ല്‍ നടത്തിയ  ആദ്യ പ്രദക്ഷിണത്തില്‍ 40,000-ത്തോളം ആളുകള്‍ പങ്കെടുത്തു.

1926-ന് ശേഷം കാലം ഒരുപാട് മാറിയെങ്കിലും, ഈ വര്‍ഷത്തെ പ്രദക്ഷിണത്തിന്റെ പ്രമേയം ‘ലോകത്തില്‍ ഐക്യത്തിനും സമാധാനത്തിനുമായി പ്രാര്‍ത്ഥിച്ചുകൊണ്ട് യേശുവിനോടൊപ്പം ഒരുമിച്ച് നടക്കുക’ എന്നതാണെമെന്ന് ബിഷപ് പറഞ്ഞു. സമീപവര്‍ഷങ്ങളില്‍, സീറോ-മലബാര്‍, സീറോ-മലങ്കര , ബ്രസീലിയന്‍, ആഫ്രിക്കന്‍, പോളിഷ്, ഫിലിപ്പിനോ, ക്രോയേഷ്യന്‍, ഉക്രേനിയന്‍ സഭ സമൂഹങ്ങള്‍ ഈ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്നു. ‘ഇതിലൂടെ, പ്രദക്ഷിണം ഐക്യത്തിന്റെ ശക്തമായ ഒരു ആവിഷ്‌കാരമായി മാറുന്നു – യേശു എപ്പോഴും നമ്മോടൊപ്പമുണ്ടാകും, പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയില്‍,’ ബിഷപ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ദിനത്തില്‍  നടക്കുന്ന  ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കുന്ന ഈ ശതാബ്ദി ആഘോഷങ്ങക്ക് ഒരുക്കമായി വൈവിധ്യമാര്‍ന്ന തിരുക്കര്‍മ്മങ്ങളാണ് രൂപതയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.  ശതാബ്ദി ആഘോഷങ്ങളുടെ പ്രധാന സവിശേഷതകളിലൊന്നാണ് 100 മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന ദിവ്യകാരുണ്യ ആരാധന. ജൂണ്‍ 3 മുതല്‍ ജൂണ്‍ 7 വരെയാണ് ഈ അഖണ്ഡ ആരാധന ക്രമീകരിച്ചിരിക്കുന്നത്. കോര്‍ക്ക് ആന്‍ഡ് റോസ് രൂപതയിലെ യുവാക്കളുടെയും ‘കാത്തലിക് ക്രിസ്ത്യന്‍ ഔട്ട്റീച്ച്’ മിഷനറിമാരുടെയും നേതൃത്വത്തില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക രൂപതാ മിഷനും നടക്കും.  

 ആദ്യ മില്ലേനിയല്‍ വിശുദ്ധനായ കാര്‍ലോ അക്യുട്ടിസിന്റെ പ്രത്യേകമായ സാന്നിധ്യമാണ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന മറ്റൊരു ഘടകം. വിശുദ്ധന്റെ തിരുശേഷിപ്പ് ജൂണ്‍ മാസത്തില്‍ രൂപതയില്‍ എത്തിക്കും. പ്രധാന തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി പ്രത്യേകമായി തയ്യാറാക്കിയ ഒന്‍പത് ദിവസത്തെ നൊവേന പ്രാര്‍ത്ഥനകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ മെയ് 31-ന് നടക്കുന്ന കോര്‍ക്ക് സിറ്റി മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക വിശുദ്ധ കുര്‍ബാനയും നടത്തുന്നുണ്ട്.

ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവായ ദിവ്യകാരുണ്യ പ്രദക്ഷിണം ജൂണ്‍ 7-ന് സെന്റ് മേരീസ് ആന്‍ഡ് സെന്റ് ആന്‍ കത്തീഡ്രലില്‍നിന്ന് ആരംഭിക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ വലിയ പ്രദക്ഷിണം കോര്‍ക്ക് സിറ്റി സെന്ററിലെ ഗ്രാന്‍ഡ് പരേഡിലാണ് സമാപിക്കുന്നത്. തുടര്‍ന്ന് അവിടെ സമാപന ആശീര്‍വാദവും നല്‍കും. വിശുദ്ധ കുര്‍ബാനയോടുള്ള  വിശ്വാസവും ഭക്തിയും നവീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ശതാബ്ദി ആഘോഷം കോര്‍ക്ക് നഗരത്തിന് മാത്രമല്ല അയര്‍ലണ്ടിന് മുഴുവന്‍ ഒരു പുതിയ ആത്മീയ ഉണര്‍വ് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Related Articles
Cardiff St Thomas Mission Great Britain Diocese

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ആറാമത് ഇടവകയായി കാര്‍ഡിഫ് സെന്റ് തോമസ് മിഷന്‍; പ്രഖ്യാപനം 19ന്

കാര്‍ഡിഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പത്താം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുമ്പോള്‍  രൂപതയിലെ ആറാമത് ഇടവകയായി കാര്‍ഡിഫ് -ബ്രിസ്റ്റോള്‍ റീജിയണില്‍ പെടുന്ന സെന്റ് തോമസ്  മിഷന്‍. മിഷന്റെ തിരുനാള്‍ ദിനമായ ജൂലൈ 19 ന്

Read More »
Sr Helen Mary Catholic Health Association Director

സിസ്റ്റര്‍ ഹെലന്‍ മേരി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഡയറക്ടര്‍; ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത

ബംഗളൂരു: കാത്തലിക് ഹെല്‍ത്ത് അസോസി യേഷന്‍ ഓഫ് ഇന്ത്യയുടെ  (ഛായ്) ഡയറക്ടറായി സിസ്റ്റര്‍ ഡോ. ഹെലന്‍ മേരി ആന്റണി (Sr Helen Mary) തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ മെഡിക്കല്‍ ശൃംഖലയായ കാത്തലിക്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.