സിസ്റ്റര്‍ ഹെലന്‍ മേരി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഡയറക്ടര്‍; ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത

Sr Helen Mary Catholic Health Association Director

ബംഗളൂരു: കാത്തലിക് ഹെല്‍ത്ത് അസോസി യേഷന്‍ ഓഫ് ഇന്ത്യയുടെ  (ഛായ്) ഡയറക്ടറായി സിസ്റ്റര്‍ ഡോ. ഹെലന്‍ മേരി ആന്റണി (Sr Helen Mary) തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ മെഡിക്കല്‍ ശൃംഖലയായ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 83 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. 

ഒരു വര്‍ഷമായി സിസ്റ്റര്‍ അസോസിയേഷന്റെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ സിസ്റ്ററിന് ആശുപത്രി മാനേജ്മെന്റിലും മെഡിക്കല്‍ ശുശ്രൂഷാ രംഗത്തും ദീര്‍ഘകാലത്തെ അനുഭവപരിചയമുണ്ട്. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആനി സഭാംഗമായ സിസ്റ്റര്‍ മെയ് 1-ന് ചുമതലയേല്‍ക്കും.

സിസ്റ്റര്‍ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ‘സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ’-യിലും സിസ്റ്റര്‍ ഹെലന്‍ സജീവമാണ്. ബംഗളൂരു സ്വദേശിയായ സിസ്റ്റര്‍ ഹെലന്‍ 16-ാം വയസിലാണ് സന്യാസ ജീവിതം തിരഞ്ഞെടുത്തത്. 

ഓസ്ട്രേലിയന്‍ മിഷനറിയായ സിസ്റ്റര്‍ മേരി ഗ്ലോറിയാണ് 1943-ല്‍ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ സ്ഥാപിച്ചത്.

Related Articles
KLCA Delhi youth protest

ഡല്‍ഹിയിലെ യുവജന പ്രക്ഷോഭം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎല്‍സിഎ

കൊച്ചി: ഡല്‍ഹിയിലെ യുവജന പ്രക്ഷോഭത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ). നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങള്‍ നയിക്കുന്ന പ്രക്ഷോഭം

Read More »
Catholic priest killed in Sudan

സംഘര്‍ഷത്തിന്റെ നടുവിലും ജനങ്ങളോടൊപ്പം തുടര്‍ന്ന കത്തോലിക്ക വൈദികന്‍ സുഡാനില്‍ കൊല്ലപ്പെട്ടു

ആഭ്യന്തര യുദ്ധവും വംശീയ സംഘര്‍ഷങ്ങളും രൂക്ഷമായിട്ടും തന്റെ അജപാലനത്തിനായി ഭരമേല്‍പ്പിക്കപ്പെട്ട ജനങ്ങളെ വിട്ടുപോകാന്‍ വിസമ്മതിച്ച് അവരോടൊപ്പം സുഡാനിലെ നുബ മലനിരകളില്‍ തുടര്‍ന്ന കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു. എല്‍ ഒബെയ്ദ്  രൂപതയിലെ കൗഡ സെന്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.