ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ആറാമത് ഇടവകയായി കാര്‍ഡിഫ് സെന്റ് തോമസ് മിഷന്‍; പ്രഖ്യാപനം 19ന്

Cardiff St Thomas Mission Great Britain Diocese

കാര്‍ഡിഫ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പത്താം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുമ്പോള്‍  രൂപതയിലെ ആറാമത് ഇടവകയായി കാര്‍ഡിഫ് -ബ്രിസ്റ്റോള്‍ റീജിയണില്‍ പെടുന്ന സെന്റ് തോമസ്  മിഷന്‍. മിഷന്റെ തിരുനാള്‍ ദിനമായ ജൂലൈ 19 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെന്റ് തോമസ് മിഷനെ പുതിയ ഇടവകയായി പ്രഖ്യാപിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സെന്റ് തോമസ് മിഷന്‍ ഇനി മുതല്‍ കാര്‍ഡിഫ് സെന്റ് തോമസ് ദേവാലയം എന്നറിയപ്പെടും. 

വിശ്വാസവും ഐക്യവും ദൈവപരിപാലനവും നിറഞ്ഞ ഒരു ആത്മീയ യാത്രയാണ് കാര്‍ഡിഫ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രം. ഏതാനും മലയാളി കത്തോലിക്കാ കുടും ബങ്ങളുടെ പ്രാര്‍ത്ഥനാസംഗമമായി ആരംഭിച്ച ഈ സമൂഹം ഇപ്പോള്‍ വെയില്‍സിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഭവനമായി വളര്‍ന്നി രിക്കുകയാണ്.

2001-ല്‍ ചെറുകൂട്ടായ്മയായി തുടങ്ങി പിന്നീട് കാര്‍ഡിഫിലും സമീപ പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുര്‍ബാന കേന്ദ്രമായും  പ്രൊപ്പോസഡ് മിഷനായും, മിഷനായും തുടര്‍ന്ന് ഇപ്പോള്‍ ഇടവകയായും മാറുകയാണ്. 

2016 ല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത രൂപീകൃതമായതിന് ശേഷം കാര്‍ഡിഫിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ചയും ദ്രുതഗതി യിലായിരുന്നു. ഇടവക പ്രഖ്യാപനവും തിരുനാള്‍ ആഘോഷങ്ങളും ആത്മീയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മിഷന്‍ ഡയറക്ടര്‍ ഫാ. പ്രജില്‍ പണ്ടാരപറമ്പിലിന്റെയും കൈക്കാരന്മാരായ സിബിച്ചന്‍ ജോസഫ്, സില്‍വി സജി എന്നിവരുടെയും നേതൃത്വത്തിലുള്ള മിഷനിലെ കുടുംബങ്ങള്‍.

Related Articles
163 religious trained as Extraordinary Ministers of Holy Communion

ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷകര്‍; 163 സന്യസ്തര്‍ക്ക് പരിശീലനം നല്‍കി

മൈസൂരു:  ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷകര്‍ക്ക് മൈസൂരു രൂപതയില്‍ പരിശീലനം നല്‍കി. മൈസൂരു കാത്തലിക് സെന്ററില്‍ നടന്ന സംഗമത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസ സമൂഹങ്ങളിലെ 163 കന്യാസ്ത്രീമാരും ബ്രദേഴ്‌സും പങ്കെടുത്തു. രോഗികള്‍ക്കും പ്രായമായവര്‍ക്കും

Read More »
Malayali child missionaries faith proclamation Leicester

മലയാളി കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി ലെസ്റ്റര്‍

ലെസ്റ്റര്‍: കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി ബ്രിട്ടനിലെ ലെസ്റ്റര്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ രൂപത വാര്‍ഷിക സമ്മേളനം ‘സൗറൂത്ത 2026’ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.