സമൂഹത്തിന്റെ വളര്‍ച്ചക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ സഭ കാലത്തിനൊത്ത് സജ്ജമാകണം

Church must adapt with time for growth of society

കുട്ടിക്കാനം: പൊതുസമൂഹത്തിന്റെ സമഗ്രവളര്‍ച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സഭയെ തകര്‍ക്കാനും തളര്‍ത്താനും ഭയപ്പെടുത്താനും പല തലങ്ങളില്‍ നടക്കുന്ന നീക്കങ്ങളെ ധീരമായ ചെറുക്കാനും ക്രൈസ്തവ സ്വത്വബോധം ധീരമായി മുറുകെ പിടിക്കാനും കഴിയണം. എഫ്സിആര്‍എ ഭേദഗതി ബില്‍ പാസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും ദളിത കത്തോലിക്കര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കു ന്നതും മിഷനറിമാരെ ഭീഷണിപ്പെടുത്തുന്നതു മൊക്കെ ക്രൈസ്ത സമൂഹത്തെ അപരവത്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്ന് മാര്‍ തറയില്‍ പറഞ്ഞു.

രൂപതയുടെയും സഭയുടെയും  മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാകും വിധമുള്ള ആലോ ചനകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും എപ്പാര്‍ക്കിയല്‍ അസംബ്ളി വേദിയായതായി അധ്യക്ഷപ്രസംഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ബിനോ പി. ജോസ്, സിഞ്ചെല്ലൂസ് റവ.ഡോ. സെബാസ്റ്റിയന്‍ കൊല്ലംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.  എപ്പാര്‍ക്കിയല്‍  അസംബ്ലി റിപ്പോര്‍ട്ട് ചാന്‍സലര്‍ റവ.ഡോ. മാത്യു ശൗര്യാംകുഴി അവതരിപ്പിച്ചു.

രാവിലെ നടന്ന സെമിനാറില്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളെക്കുറിച്ച്  റവ.ഡോ. സാബു കുമ്പുക്കലും  നവീകൃത പ്രേഷിത സമൂഹം എന്നതില്‍ റവ.ഡോ. ഫ്രാന്‍സിസ് ദേവസി ഇലവത്തിങ്കലും വിഷയാവതരണം നടത്തി. ഡോ. ജൂബി മാത്യു, റവ. ഡോ. ജോസഫ് തെക്കേവയലില്‍ എന്നിവര്‍ മോഡ റേറ്റര്‍മാരായിരുന്നു.

Related Articles
Sister Sujitha Dicastery for the Clergy

സിസ്റ്റര്‍ സുജിതയ്ക്ക് വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററിയില്‍പുതിയ ദൗത്യം

നെയ്യാറ്റിന്‍കര: വത്തിക്കാന്റെ വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററി സെക്രട്ടറി ബിഷപ് കാര്‍ലോ റോബെര്‍ട്ടോ മരിയ റദെയെല്ലിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി മലയാളിയായ സിസ്റ്റര്‍ സുജിത സേവ്യര്‍  ഒ.എസ്.എച്ച്.ജെ- യെ നിയമിച്ചു. നെയ്യാറ്റിന്‍കര രൂപയിലെ ചുള്ളിമാനൂര്‍ തിരുഹൃദയ ഫൊറോന ഇടവകാംഗവും

Read More »
Blind Catholic acquitted in blasphemy case

വ്യാജ ദൈവനിന്ദാ കേസ്; 10 മാസമായി ജയിലിലായിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ കോടതി കുറ്റവിമുക്തനാക്കി

ലാഹോര്‍: വധശിക്ഷ വരെ ലഭിക്കാവുന്ന ദൈവനിന്ദാ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 മാസമായി ജയിലില്‍ കഴിഞ്ഞിരുന്ന അന്ധനായ കത്തോലിക്കാ വിശ്വാസിയെ പാകിസ്താന്‍ കോടതി കുറ്റവിമുക്തനാക്കി. ലാഹോറിലെ സെഷന്‍സ് കോടതിയാണ് 49-കാരനായ നദീം മസീയെ വെറുതെവിട്ടത്.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.