മാനസികാരോഗ്യ ശുശ്രൂഷകള്‍ ഇടവക തലങ്ങളിലേക്ക്

mental health services at parish level Church initiative

കൊച്ചി: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) നാഷണല്‍ ഹെല്‍ത്ത് കെയര്‍ കമ്മീഷനും കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയും (സിഎംഎച്ച്എം) സംയുക്തമായി സംഘടിപ്പിച്ച ‘മനസിനൊരു കരുതല്‍’ കേരള റീജിയണല്‍ കോണ്‍ഫ്രന്‍സ് പാലാവട്ടം പിഒസിയില്‍ നടന്നു. മാനസികാരോഗ്യ ശുശ്രൂഷകള്‍ ഇടവക തലങ്ങളില്‍ നടപ്പിലാക്കുന്നതിനായുള്ള വിപുലമായ കര്‍മ്മപദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കി.

സമാപന സമ്മേളനത്തില്‍ എറണാകുളം ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ജോണ്‍ ജോഷി കെ.ജെ, സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. പൗലോസ് കിടങ്ങന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

മാനസികാരോഗ്യ ബോധവല്‍ക്കരണ കൈപുസ്തകത്തിന്റെ പ്രകാശനം, ചര്‍ച്ചകള്‍, ആത്മീയവും ശാസ്ത്രീയവുമായ രീതികള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തന മാര്‍ഗരേഖ എന്നിവ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈദികര്‍, സന്യാസിനികള്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവരടക്കം 150-ഓളം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്. ആധുനിക കാലഘട്ടത്തിലെ മാനസിക സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം ചര്‍ച്ച ചെയ്തു.

കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്  ഡോ. അലക്‌സ് വടക്കുംതലയാണ് കോണ്‍ ഫ്രന്‍സ് ഉദ്ഘാടനം ചെയ്തത്. സിബിസിഐ നാഷണല്‍ സെക്രട്ടറി ഫാ. സന്തോഷ് ഡയസ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles
KCBC delegation meets Kerala Chief Minister

കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു

കൊച്ചി: കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി വി. ഡി സതീശനെ സന്ദര്‍ശിച്ചു. പുതിയ മന്ത്രിസഭക്ക് ആശംസകള്‍ അര്‍പ്പിച്ച പ്രതിനിധി സംഘം, സമൂഹവും സഭയും അഭിമുഖീകരിക്കുന്ന

Read More »
214 houses completed for families

സുമനസ്സുകള്‍ കൈകോര്‍ത്തു;  214 വീടുകള്‍ പൂര്‍ത്തിയായി

എറണാകുളം: സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂര്‍ത്തിയായ 214-ാമത്തെ വീടിന്റെ ആശീര്‍വാദ കര്‍മ്മവും താക്കോല്‍ ദാനവും കൊച്ചി മെത്രാന്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.