
എറണാകുളം: സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂര്‍ത്തിയായ 214-ാമത്തെ വീടിന്റെ ആശീര്‍വാദ കര്‍മ്മവും താക്കോല്‍ ദാനവും കൊച്ചി മെത്രാന്‍ ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ കെസിയ ജോസഫ് തെരുവിപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. ഈ ഭവന നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കിയ നോവല്‍റ്റി ടെക്‌സ്‌റ്റൈല്‍സ് ഉടമകളായ പോള്‍ ജോര്‍ജും & കാവ്യ പോളും ചടങ്ങില്‍ വിശിഷ്ടാതി ഥികളായി പങ്കെടുത്തു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുമിത് ജോസഫ്, സെന്റ് സെബാസ്റ്റ്യന്‍ ഇടവക സഹവികാരി ഫാ. എബിന്‍ സെബാസ്റ്റ്യന്‍, റീജിയണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മേരി സക്കറിയ, അര്‍പ്പിത കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ സുനിത മിഞ്ച്, സിസ്റ്റര്‍ മേരി എബ്രഹാം, ടി. എം. റിഫാസ്, ലില്ലി പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
തോപ്പുംപടിയില്‍ ഒന്നര സെന്റിലാണ് മനോ ഹരമായ ഈ വീട് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ വീട് നിര്‍മ്മാണം ആരംഭിച്ചെങ്കിലും രോഗത്തിലും കടക്കണിയിലും പെട്ട് ദുരിതമനുഭവിച്ച ഒരു കുടുംബത്തിനാണ് വീട് പൂര്‍ത്തീകരിച്ച് നല്‍കിയത്. നാലു വീടുകളുടെ നിര്‍മ്മാണം അതിവേഗം നടന്നുവരുകകയാണെന്ന് സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ പറഞ്ഞു.

