പുതിയതായി കണ്ടെത്തിയ നിശാശലഭത്തിന് ലിയോ 14-ാമന്‍ പാപ്പയുടെ പേര്

newly discovered moth named after Pope Leo XIV

ഏഥന്‍സ്/ഗ്രീസ്: പുതിയതായി കണ്ടെത്തിയ നിശാശലഭത്തിന്  കത്തോലിക്ക സഭയുടെ തലവനായ ലിയോ 14-ാമന്‍  പാപ്പയുടെ പേര് നല്‍കി ഗവേഷകര്‍. മെഡിറ്ററേനിയന്‍ ദ്വീപായ ക്രീറ്റില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം ശലഭത്തിന് ലിയോ 14-ാമന്‍ പാപ്പയോടുള്ള ആദരസൂചകമായി ‘പൈറാലിസ് പാപ്പാലിയോണി’ എന്ന ശാസ്ത്രീയ നാമമാണ് നല്‍കിയിരിക്കുന്നത്.  

പ്രമുഖ ഷഡ്പദ ശാസ്ത്രജ്ഞരായ പീറ്റര്‍ ഹ്യൂമര്‍, ലൗറി കെയ്‌ല, ആന്‍ഡ്രിയാസ് എച്ച് സെഗെറര്‍ എന്നിവരടങ്ങിയ ഗവേഷക സംഘമാണ് ഇതുമായി ബന്ധപ്പെട്ട ലേഖനം ശാസ്ത്രമാസികയായ ‘നോട്ട ലെപിഡോപ്‌റ്റെറോളജിക്ക’ -യില്‍ പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തുന്ന പാപ്പയെന്ന നിലയിലാണ് പാപ്പയുടെ പേര്  പുതിയതായി കണ്ടെത്തിയ നിശാശലഭത്തിന് നല്‍കിയെതന്ന് ഗവേഷകര്‍ പറഞ്ഞു.  ‘പൈറാലിസ്’  വിഭാഗത്തില്‍പ്പെട്ട ശലഭങ്ങള്‍ക്ക് രാജകീയമായോ സഭാപരമായോ ഉള്ള പദവികളുടെ പേര് നല്‍കുന്ന പാരമ്പര്യവും ഈ പേര് നല്‍കിയതിന്റെ പിന്നില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

 ഏകദേശം 2 സെന്റീമീറ്റര്‍ ചിറകളവുള്ള ഈ നിശാശലഭത്തിന് സ്വര്‍ണ നിറമുള്ള പുള്ളികളും വെള്ള നിറത്തിലുള്ള വരകളുമുണ്ട്. സൃഷ്ടികളുടെ വൈവിധ്യത്തിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ കരം തിരിച്ചറിയാനും ആ വൈവിധിധ്യം സംരക്ഷിക്കാനുമുള്ള മനുഷ്യന്റെ ഉത്തരവാദിത്വത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടെയായി  ലിയോ പാപ്പയുടെ പേരിലുള്ള ഈ പുതിയ നിശാശലഭം മാറുകയാണ്.

Related Articles
US President Pope Cold War spiritual alliance

അമേരിക്കൻ പ്രസിഡന്റും പോപ്പും: ശീതയുദ്ധകാലത്തെ ‘ആത്മീയ സഖ്യത്തിന്റെ’ അജ്ഞാത വശങ്ങൾ

പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ പോൾ കെൻഗോർ രചിച്ച ‘എ പോപ്പ് ആൻഡ് എ പ്രസിഡന്റ്’ എന്ന ഗ്രന്ഥത്തിൽ മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റെയ്ഗനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും തമ്മിലുണ്ടായിരുന്ന ആഴമേറിയ

Read More »
Pope Leo sorrow over Maronite priest death

പരിക്കേറ്റ ഇടവകാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനിടെ  ബോംബാക്രമണത്തില്‍ വൈദികന്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ആക്രമണങ്ങളുടെ നടുവിലും ജനങ്ങളോടൊപ്പം ചേര്‍ന്ന് നിന്ന നല്ലിടയനായ ദക്ഷിണ ലബനനിലെ മരോനൈറ്റ് വൈദികന്‍ ഫാ. പിയര്‍ അല്‍ റായ് ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. നേരത്തെ ഉണ്ടായ ആക്രണത്തില്‍ പരിക്കേറ്റ ഇടവകാംഗങ്ങളെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.