മാര്‍പാപ്പയാണെങ്കിലും  കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ രക്ഷയില്ല!ലിയോ  പാപ്പയുടെ രസകരമായ അനുഭവം

Pope Leo XIV funny customer care experience

ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് താന്‍ മാര്‍പാപ്പയാണെന്ന് പറഞ്ഞാല്‍ എന്തായിരിക്കും മറുതലയ്ക്കല്‍നിന്നുള്ള പ്രതികരണം? സാക്ഷാല്‍ ലിയോ 14-ാമന്‍ പാപ്പ  തന്റെ ബാങ്ക് അക്കൗണ്ട് വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വിളിച്ചപ്പോഴും അതു തന്നെ സംഭവിച്ചു.

ലിയോ 14-ാമന്‍ പാപ്പയുടെ സുഹൃത്തായ അഗസ്റ്റീനിയന്‍ വൈദികന്‍ ഫാ. ടോം  മക്കാര്‍ത്തി പാപ്പയുടെ അനുഭവം ഒരു പ്രസംഗത്തില്‍ വിവരിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുകയാണ്. ആഗോള കത്തോലിക്ക സഭയുടെ തലവനായി ചുമതലയേറ്റെടുത്ത് അധികം കഴിയും മുമ്പാണ് പാപ്പ ചിക്കാഗോയിലെ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചത്. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന ബാങ്ക് അക്കൗണ്ടിലെ പേര് പറഞ്ഞ് തന്റെ ആവശ്യം വ്യക്തമാക്കിയ അദ്ദേഹത്തിനും മറ്റ് സാധാരണക്കാരനെപ്പോലെ ‘കസ്റ്റമര്‍ കെയര്‍ പരീക്ഷ’ നേരിടേണ്ടിവന്നു.

സുരക്ഷാ പരിശോധനയുടെ ഭാഗമായി കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ചോദിച്ച  എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരങ്ങള്‍ നല്‍കിയിട്ടും, വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുവാന്‍ ”താങ്കള്‍ നേരിട്ട് ബാങ്കില്‍ എത്തണം” എന്ന മറുപടിയാണ് ലഭിച്ചത്. വത്തിക്കാനില്‍നിന്ന് നേരിട്ട്  ബാങ്കില്‍ എത്തുക അസാധ്യമാണെന്ന് പോപ്പ് വിശദീകരിച്ചിട്ടും, ബാങ്ക് ജീവനക്കാരി നിയമങ്ങളില്‍നിന്ന് പിന്മാറിയില്ല.

ഒടുവില്‍ പോപ്പ് തമാശയോടെയാണ് തന്റെ അവസാന ”ട്രംപ് കാര്‍ഡ്” ഉപയോഗിച്ചത്. ”ഞാന്‍ പോപ്പ് ലിയോ ആണെന്ന് പറഞ്ഞാല്‍ മതിയോ?” – എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ തന്നെ പറ്റിക്കുവാന്‍ ശ്രമിക്കുകയാണെന്ന് വിചാരിച്ച എക്‌സിക്യൂട്ടീവ് അപ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു.  അമേരിക്കയിലെ നാപ്പെര്‍വില്ലെയില്‍ നടന്ന ഒരു സംഗമത്തില്‍ ഫാ. മക്കാര്‍ത്തി പങ്കുവച്ച ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഏതായാലും, ബാങ്കുമായി നേരിട്ട് ബന്ധമുള്ള മറ്റൊരു വൈദികന്റെ സഹായത്തോടെയാണ് അവസാനം പാപ്പ ബാങ്ക് വിവരങ്ങള്‍ പുതുക്കിയത്.

Related Articles
Awake musical retreat in Malta

‘എവേക്ക്’ മ്യൂസിക്കല്‍ റിട്രീറ്റ് മാള്‍ട്ടയിലും

വല്ലറ്റ/മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ എവേക്ക് (‘Awake’)  മ്യൂസിക്കല്‍ റിട്രീറ്റ് പ്രോഗ്രാം  നടത്തി. നഷാര്‍ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന ചടങ്ങ് മാള്‍ട്ടയിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ

Read More »
Pope to address Spanish Parliament

ചരിത്രത്തിലാദ്യമായി പാപ്പ  സ്പാനിഷ് പാര്‍ലമെന്റിനെ  അഭിസംബോധന ചെയ്യും

മാഡ്രിഡ്: സ്‌പെയിനിന്റെയും വത്തിക്കാന്റെയും നയതന്ത്രബന്ധത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ലിയോ 14-ാമന്‍ മാര്‍പാപ്പ ജൂണ്‍ 8-ന് സ്പാനിഷ് പാര്‍ലമെന്റിനെ ((Cortes Generales) അഭിസംബോധന ചെയ്യും. കഴിഞ്ഞ ദശകങ്ങളില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ട് പതിനാറാമന്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.