മരിയന്‍ നഗരത്തില്‍ ആദ്യവാര്‍ഷികം; പാപ്പ നാളെപോംപെയില്‍

Pope Leo XIV Pompeii visit first anniversary Marian city

പോംപെ/ഇറ്റലി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍, ‘മരിയന്‍ നഗരമായി’ അറിയപ്പെടുന്ന പോംപെയിലെ ജപമാലരാജ്ഞിയുടെ തീര്‍ത്ഥാടനകേന്ദ്രം ലിയോ 14-ാമന്‍ പാപ്പ സന്ദര്‍ശിക്കും. കഴിഞ്ഞവര്‍ഷം പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ പോംപെയില നാഥയായ പരിശുദ്ധ മറിയത്തോടുള്ള പ്രാര്‍ത്ഥനയെക്കുറിച്ച് പാപ്പ പരാമര്‍ശിച്ചിരുന്നു.

പോംപെയിലെ പ്രശസ്തമായ ഔര്‍ ലേഡി ഓഫ് ദി റോസറി തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്ന പാപ്പ തീര്‍ത്ഥാടന കേന്ദ്രത്തിന് മുന്നിലെ ചത്വരത്തില്‍ ദിവ്യബലി അര്‍പ്പിക്കും. ദിവ്യബലിക്ക് ശേഷം, 1883-ല്‍ വിശുദ്ധ ബാര്‍ട്ടലോ ലോംഗോ രചിച്ച പോംപെ നാഥയോടുള്ള പ്രാര്‍ത്ഥനയ്ക്ക് പാപ്പ നേതൃത്വം നല്‍കും. രോഗികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയും പാപ്പയായതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സന്ദര്‍ശനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. 2025 ഒക്ടോബറില്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ബാര്‍ട്ടലോ ലോംഗോയുടെ കപ്പേളയും പാപ്പ സന്ദര്‍ശിക്കും.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മാര്‍പാപ്പ പോംപെ സന്ദര്‍ശിക്കുന്നത്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതിനുമുമ്പ് ഇവിടെ സന്ദര്‍ശനം നടത്തിയത്. പാപ്പയായതിന്റെ ആദ്യ വാര്‍ഷികം ആഘോഷിക്കാന്‍ ലിയോ 14-ാമന്‍ മാര്‍പാപ്പ പോംപെ തിരഞ്ഞെടുത്തത് ഈ മരിയന്‍ നഗരത്തിലെ വിശ്വാസികള്‍ വലിയ ആവേശത്തോടെയാണ് കാണുന്നത്. മാര്‍പാപ്പയുടെ  സന്ദര്‍ശനം വിശ്വാസത്തെ ഉറപ്പിക്കാനും സ്‌നേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്നേറാനും കരുത്തുനല്‍കുമെന്ന് പോംപെ ആര്‍ച്ചുബിഷപ് തോമാസോ കപ്പൂട്ടോ പറഞ്ഞു.

ഉച്ചക്ക് ശേഷം സമീപനഗരമായ നേപ്പിള്‍സിലെത്തുന്ന പാപ്പ വൈദികരും സന്യസ്തരുമായും കൂടിക്കാഴ്ച നടത്തും.  തുടര്‍ന്ന് നടക്കുന്ന ബൃഹത്തായ പൊതുസമ്മേളനത്തിന്റെ ഭാഗമായി പാപ്പ ജനങ്ങളുമായി സംവദിക്കും. മറിയത്തിന് പ്രത്യേകമായി പ്രതിഷ്ഠിക്കുന്ന പ്രാര്‍ത്ഥനയ്ക്കും പാപ്പ ഇവിടെ നേതൃത്വം നല്‍കും

Related Articles
Pope plants olive tree peace St Augustine city

വിശുദ്ധ അഗസ്റ്റിന്റെ നഗരത്തില്‍ സമാധാനത്തിന്റെ ഒലിവ് മരം നട്ട് പാപ്പ…

അന്നാബ: വിശുദ്ധ അഗസ്റ്റിന്‍ മുപ്പതിലധികം വര്‍ഷം ബിഷപ്പായി സേവനമനുഷ്ഠിച്ച ഹിപ്പോയിലെ ചരിത്രപ്രധാനമായ ഇടങ്ങള്‍ സന്ദര്‍ശിച്ച് വിശുദ്ധന്റെ ‘പ്രിയ പുത്രന്‍’. നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ലിയോ 14-ാമന്‍ പാപ്പ അള്‍ജീരിയയിലെ അന്നാബ

Read More »
Pope says Rosary transforms life

ജപമാല ജീവിതത്തെ രൂപാന്തരപ്പെടുത്തും: പാപ്പ

പോംപെ/ഇറ്റലി:  ജപമാലപ്രാര്‍ത്ഥനയില്‍ മറിയത്തോട് ചേര്‍ന്ന് യേശുവിന്റെ ജീവിത രഹസ്യങ്ങള്‍ ധ്യാനിക്കുന്നത് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്ന് ലിയോ 14-ാമന്‍ പാപ്പ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പോംപെയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.