
തലശേരി: അമ്മമാര്‍ പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹ നിർമ്മിതിയിൽ മുഖ്യ പങ്ക് വഹിക്കുന്നവരും സുകൃതങ്ങളുടെ സുഗന്ധവാഹകരുമാണെന്ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. തലശേരി സന്ദേശ് ഭവനിൽ നടന്ന സീറോ മലബാർ മാതൃവേദിയുടെ ഗ്ലോബൽ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ് .
മാതൃവേദി ഗ്ലോബൽ പ്രസിഡന്‍റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. തലശേരി ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണം നടത്തി. മാതൃവേദി ഗ്ലോബൽ ഡയറക്ടർ ഫാ. ഡെന്നി താണിയ്ക്കൽ, തലശേരി അതിരൂപത മാതൃവേദി ഡയറക്ടർ ഫാ. ജോബി കോവാട്ട്, ഗ്ലോബൽ അനിമേറ്റർ സിസ്റ്റർ ജീസ, ജനറൽ സെക്രട്ടറി സിജി ലൂക്ക്സൺ, തലശ്ശേരി അതിരൂപത മാതൃവേദി പ്രസിഡന്‍റ് സിസി ആൻ്റണി എന്നിവർ പ്രസംഗിച്ചു.
സാമുദായിക ശക്തീകരണ വർഷത്തിൽ അമ്മമാർ പരമ്പരാഗത വേഷമണിഞ്ഞ് റാലിയിൽ പങ്കെടുത്തു. സെമിനാറുകൾ, ചർച്ചാ ക്ലാസുകൾ, വിളക്കന്നൂർ തീർത്ഥയാത്ര എന്നിവയും നടന്നു. 20 രൂപതകളിൽ നിന്നായി 130 പ്രതിനിധികൾ പങ്കെടുത്തു.

