ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 59-ാം രക്തസാക്ഷിത്വ വാര്‍ഷികം

Fr. James Kottoor SJ martyrdom anniversary

പാലാ: ഇന്ത്യക്കാരനായ ആദ്യ ഈശോ സഭാ രക്തസാക്ഷി  ഫാ. ജെയിംസ് കോട്ടായില്‍ എസ്. ജെ രക്തസാക്ഷിത്വം വരിച്ചിട്ട് ജൂലൈ 16-ന് 59 വര്‍ഷം പൂര്‍ത്തിയാകുന്നു.

റാഞ്ചിയിലെ (ജാര്‍ഖണ്ഡ്) നവാഠാട് ഇടവക വികാരിയായിരിക്കുമ്പോഴായിരുന്നു അക്രമികള്‍ അദ്ദേഹത്തെ വധിച്ചത്. ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് അദ്ദേഹം വധിക്കപ്പെട്ടത്. 

നവാഠാട് ഇടവക ദേവാലയത്തില്‍ 16ന് നടക്കുന്ന അനുസ്മരണ ദിവ്യബലിക്ക് വികാരി ഫാ. സുനില്‍ ടോപ്നോ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ടോമി അഞ്ചുപങ്കില്‍, ഫാ. മാത്യു കോട്ടായില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. വിശുദ്ധ കുര്‍ബാനക്ക് ശേഷം അച്ചന്റെ മെമ്മോറിയല്‍ ഫലകത്തിന്റെ മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.  

റാഞ്ചിയിലെ മാണ്ടര്‍ ദേവാലയ സെമിത്തേരിയിലാണ് ജെയിംസച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്നത്. 16ന് മാണ്ടര്‍ ദേവാലയത്തില്‍ വിശുദ്ധകുര്‍ബാനയും സെമിത്തേരിയില്‍ ഒപ്പീസും ഉണ്ടാകും. 

പാലാ രൂപതയിലെ തുരുത്തിപള്ളി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയില്‍, കാട്ടാമ്പാക്ക് കോട്ടായില്‍ ചാക്കോയുടെയും – മറിയത്തിന്റെയും മകനായിട്ടാണ് ഫാ. ജെയിംസ് കോട്ടായിലിന്റെ ജനനം. അദ്ദേഹത്തിന്റെ മാതൃ ഇടവകയായ തുരുത്തി പള്ളി ദേവാലയത്തില്‍ 16 ന് രാവിലെ 6.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്കും ഒപ്പീസിനും വികാരി ഫാ. തോമസ് ബ്രാഹ്‌മണവേലില്‍ കാര്‍മികത്വം വഹിക്കും.

തുരുത്തിപ്പള്ളിയില്‍ അച്ചന്റെ ഛായചിത്രം പതിച്ച കല്‍ക്കുരിശിലും, മാണ്ടറിലെ കമ്പറിടത്തിലും, നവാഠാടിലെ മെമ്മോറിയല്‍ ഫലകത്തിന് മുമ്പിലും അച്ചന്റെ മാധ്യസ്ഥം തേടി നിരവധി പേര്‍ പ്രാര്‍ത്ഥിക്കുവാന്‍ എത്തുന്നുണ്ട്.

Related Articles
Papal Honour Varapuzha Archdiocese

വരാപ്പുഴ അതിരൂപതാ വികാരിജനറല്‍മാര്‍ക്ക് പേപ്പല്‍ ബഹുമതി

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ വികാരിജനറല്‍ മാരായ ഫാ. മാത്യു കല്ലിങ്കലിനും ഫാ. മാത്യു ഇലഞ്ഞിമിറ്റത്തിനും പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പയുടെ  ‘ചാപ്ലിന്‍ ടു ഹിസ് ഹോളി നെസ്’ ബഹുമതി. വരാപ്പുഴ അതിരൂപതയുടെ വൈദിക

Read More »
Kidnapped priest and Franciscan friars released in Cameroon

കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികനും 2 ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരും മോചിതരായി

യാവുണ്ടെ\കാമറൂണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനും ഫ്രാന്‍സിസ്‌കന്‍സ് ഓഫ് ഇമ്മാനുവല്‍ കൂട്ടായ്മയിലെ അംഗങ്ങളായ 2 ഫ്രാന്‍സിസ്‌കന്‍ സന്യാസ സഹോദരങ്ങളും മോചിതരായി. എന്‍കോങ്സാംബ രൂപതയാണ് വൈദികനും സന്യസ്തരും മോചിതരായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.