തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Thiruvananthapuram Latin Archdiocese 90th anniversary

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത സ്ഥാപിതമായതിന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പാളയം സെന്റ് ജോസഫ്‌സ് ഭദ്രാസന ദൈവാലയത്തില്‍ അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ക്രിസ്തുദാസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ നവതി ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

 1937 ജൂലൈ 1 -ന്  പിയൂസ് പതിനൊന്നാമന്‍ പാപ്പയുടെ ‘ഇന്‍ ഓറ മലബാറിക്കാ’ എന്ന വിജ്ഞാപനത്തിലൂടെ നിലവില്‍ വന്ന തിരുവനന്തപുരം രൂപതയുടെ നാള്‍വഴികള്‍ ദിവ്യബലി മധ്യേ സ്മരിച്ചു. 2004-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അതിരൂപതയായി ഉയര്‍ത്തിയത്. ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് പ്രേഷിത ദൗത്യം നിര്‍വഹിച്ച് ഒരുമിച്ച് മുന്നേറാന്‍ ബിഷപ് ക്രിസ്തുദാസ് ആഹ്വാനം ചെയ്തു. എമരിറ്റസ് മെത്രാപ്പോലീത്ത ഡോ. സൂസപാക്യം, അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര,  അതിരൂപതയിലെ മറ്റുവൈദികര്‍  എന്നിവര്‍ സഹകാര്‍മികരായി

നവതി ലോഗോയുടെ പ്രകാശന കര്‍മ്മം എമരിറ്റസ് മെത്രാപ്പോലീത്ത ഡോ. സൂസപാക്യം നിര്‍വഹിച്ചു. അതിരൂപതയിലെ സന്യസ്തരും, വൈദിക വിദ്യാര്‍ഥികളും, വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും  സന്നിഹിതരായിരുന്നു. കേരളത്തിന്റെ വിദ്യഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത നല്‍കിയ സംഭാവനകള്‍ സ്മരിക്കാനുള്ള അവസരം കൂടെയായി നവതി ആഘോഷങ്ങള്‍ മാറും.. അതിരൂപതയിലെ ഇടവകകളില്‍ ഞായറാഴ്ച പതാക ഉയര്‍ത്തി ഇടവകതല നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

Related Articles
Fiat Mission Great Gathering closing tomorrow

ഫിയാത്ത് മിഷന്റെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍  നാളെ സമാപിക്കും

തൃശൂര്‍: ജെറുസലേം ധ്യാനകേന്ദ്രത്തില്‍ ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന  ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം)  നാളെ (ഏപ്രില്‍ 19) സമാപിക്കും. ഏപ്രില്‍ 13-നാണ്  ജിജിഎം ആരംഭിച്ചത്.  ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍

Read More »
Pope Francis messages to youth 5 key teachings

ഫ്രാന്‍സിസ് മാര്‍പാപ്പയുവജനങ്ങള്‍ക്ക് നല്‍കിയ 5 സന്ദേശങ്ങള്‍

1) ജീവിതത്തെ ഭയപ്പെടരുത്, ആത്മാവിന്റെ നാശത്തെ ഭയപ്പെടുക ”ബലഹീനതകള്‍ തിരിച്ചറിയുന്ന പരീക്ഷണത്തിന്റെ നിമിഷങ്ങളില്‍ ഒറ്റപ്പെട്ടവരും ബലമില്ലാത്തവരുമായി നമുക്ക് അനുഭവപ്പെട്ടേക്കാം. എനിക്ക് ഭയമാകുന്നു എന്ന് പറയാന്‍ നാണിക്കേണ്ടതില്ല. പക്ഷേ ജീവിതത്തെ അല്ല, ആത്മാവിന്റെ നാശത്തെയാണ് ഭയപ്പെടേണ്ടത്.

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.