മുണ്ടത്തിക്കോട് അപകടം: പ്രാര്‍ത്ഥനകളുമായി കെസിബിസി

Mundathikkode accident KCBC prayers response

കൊച്ചി: നിരവധി വിലപ്പെട്ട ജീവനുകള്‍ പൊലിയാനിടയായ തൃശൂര്‍, മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആഴമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വിയോഗം സംഭവിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതോടൊപ്പം, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു വെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.

ആഘോഷങ്ങള്‍ ദുരന്തങ്ങളായി മാറുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് മെത്രാന്‍സമിതി വിലയിരുത്തി. ഇനിയൊരിക്കലും ഇത്തരമൊരു ദുരന്തം നമ്മുടെ മണ്ണില്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തേ ണ്ടതുണ്ട്. ഭക്തര്‍ക്കും സംഘാടകര്‍ക്കുമൊപ്പം, ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പി ക്കാനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും ഏവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.

Related Articles
Fr Theophane Venerable first Indian Capuchin priest

തിയോഫിനച്ചന്‍  ഇനി ധന്യന്‍; ഈ പദവിലെത്തിയ ആദ്യ ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികന്‍

കൊച്ചി: ദൈവദാസന്‍ തിയോഫിനച്ചനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമ ദേവാലയത്തില്‍ നടന്നു. ധന്യപദവിലെത്തിയ ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണ് തിയോഫിനച്ചന്‍ (Fr Theophin ).

Read More »
KCBC Temperance Commission tribute Oommen Chandy

കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെത്തി ആദരവര്‍പ്പിച്ചു

കോട്ടയം:    കെ.സി.ബി.സി.യുടെ മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ഭാരവാഹികളും വൈദികരും പുതുപ്പള്ളിയിലെ കബറിടത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ആദരവര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെയും കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.