കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെത്തി ആദരവര്‍പ്പിച്ചു

KCBC Temperance Commission tribute Oommen Chandy

കോട്ടയം:    കെ.സി.ബി.സി.യുടെ മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ഭാരവാഹികളും വൈദികരും പുതുപ്പള്ളിയിലെ കബറിടത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ആദരവര്‍പ്പിക്കുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെയും കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജിന്‍സ് ചോരേട്ട് എന്നിവരുടെയും നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, വിജയപുരം രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുമാണ് കബറിടത്തില്‍ എത്തി പ്രാർത്ഥന നടത്തിയത്.

അധികാരത്തിലെത്തിയാല്‍ നിലവിലുള്ള മദ്യത്തില്‍ നിന്നും ഒരു തുള്ളി പോലും കൂടുതലായി അനുവദിക്കില്ലെന്ന് പറഞ്ഞ് ഭരണത്തിലേറിയവര്‍ മദ്യ-ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ‘വിമുക്തി’ പദ്ധതി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷംകൊണ്ട് 35.15 കോടി രൂപാ ഇല്ലാതാക്കിയെന്ന് സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് 1016 ബാറുകളും 400-ഓളം ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളും 5171 കള്ളുഷാപ്പുകളും യഥേഷ്ടം മദ്യശാല ലൈസന്‍സുകളും വാരിക്കോരി നല്‍കി വാഗ്ദാന ലംഘനം നടത്തുന്ന ഇടതുസര്‍ക്കാര്‍ പത്ത് വര്‍ഷം ഭരണം നടത്താന്‍ അവസരം ലഭിച്ചിട്ടും പത്തും പതിനഞ്ചും വര്‍ഷം മുമ്പുള്ള സര്‍ക്കാരുകളെ പഴിചാരി തലയൂരുന്ന വിരോധാഭാസമാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നും പ്രസാദ് കുരുവിള പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും വാരിവിതയ്ക്കുന്ന വിപത്തുകളെ അവഗണിച്ച് ദേശവ്യാപകമായി കനാലുകളിലൂടെ മദ്യമൊഴുക്കുംവിധം ധനാഗമമാര്‍ഗ്ഗമായി കണ്ട് ഈ സര്‍ക്കാര്‍ ജനദ്രോഹ മദ്യനയം പൊതുസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പില്‍ പ്രതികരണം വന്നാല്‍പോലും അതിശയിക്കാനില്ലെന്നും കോട്ടയം റീജണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ പറഞ്ഞു.  
ഉമ്മന്‍ചാണ്ടി ജനപ്രതിനിധിയായിരുന്ന കാലയളവില്‍ പുതുപ്പള്ളിയില്‍ ഒരു ബാറോ ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളോ ഉണ്ടായിട്ടില്ലെന്നും സമ്പൂര്‍ണ്ണ മദ്യനിരോധനം ഉമ്മന്‍ചാണ്ടിയുടെ സ്വപ്നമായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അനുസ്മരിച്ചു.

കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, സാബു എബ്രഹാം, ആന്റണി മാത്യു, തോമസുകുട്ടി കാഞ്ഞിരപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related Articles
KCBC seeks resolution of FCRA concerns

എഫ്‌സിആര്‍എ ചട്ട ഭേദഗതി; ആശങ്കകള്‍ പരിഹരിക്കണം: കെസിബിസി

കൊച്ചി: എഫ്‌സിആര്‍എ ചട്ട ഭേദഗതിയിലെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കെസിബിസി പ്രസിഡന്റ്ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  2011ലെ എഫ്‌സിആര്‍എ ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ഭേദഗതികളില്‍, വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക, ധനവിനി യോഗത്തില്‍ സുതാര്യതയും കൃത്യതയും

Read More »
KCBC Media Commission acting course

അവധിക്കാലത്ത് അഭിനയം പഠിക്കാം; അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍

കൊച്ചി: അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അഭിനയം പഠിക്കാനുള്ള അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍. മെയ് 18 മുതല്‍ 22 വരെ മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ ‘അരങ്ങ് 2026’ എന്ന പേരില്‍ പിഒസിയില്‍ നാടക ശില്പശാല സംഘടിപ്പിക്കുന്നു.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.