ഫിയാത്ത് മിഷന്റെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍  നാളെ സമാപിക്കും

Fiat Mission Great Gathering closing tomorrow

തൃശൂര്‍: ജെറുസലേം ധ്യാനകേന്ദ്രത്തില്‍ ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന  ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം)  നാളെ (ഏപ്രില്‍ 19) സമാപിക്കും. ഏപ്രില്‍ 13-നാണ്  ജിജിഎം ആരംഭിച്ചത്. 

ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണങ്ങാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ഏഴാമത് ജിജിഎം ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് ഔ ദ്യോഗികമായി തുടക്കമായത്. തുടര്‍ന്ന് കൊഹിമ രൂപതാധ്യക്ഷന്‍ ഡോ. ജെയിംസ് തോപ്പില്‍ എക്്‌സിബിഷന്‍ ഹാള്‍  ഉദ്ഘാടനം ചെയ്തു.

മിഷന്‍ എക്‌സിബിഷന്‍, മിഷന്‍ ട്രെയിനിംഗ്, മിഷന്‍ ഗാതറിംഗ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് ഈ വര്‍ഷത്തെ ജിജിഎം സംഘടിപ്പിച്ചത്. വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും കുട്ടികള്‍ക്കുമായി വ്യത്യസ്ത മിഷന്‍ പരിശീലന ക്യാമ്പുകള്‍ ജിജിഎമ്മില്‍ ക്രമീകരിച്ചിരുന്നു. 

 തിരുസഭ ഔദ്യോഗികമായി അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനം- കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍, മിഷന്‍ എക്്‌സിബിഷന്റെ ഭാഗമായി നടന്നുവരുന്നു. മിഷന്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ മിഷന്‍ ഫിലിം ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുണ്ട്. 

ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ ഇന്ത്യയിലെ വിവിധ മിഷന്‍ രൂപതകള്‍ തങ്ങളുടെ  മിഷന്‍ പ്രവര്‍ത്തനങ്ങളും  അനുഭവങ്ങളും പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ സ്റ്റാളുകള്‍ മിഷന്‍ കോണ്‍ഗ്രസിന്റെ പ്രധാന ആകര്‍ഷണമാണ്. 

ഉദ്ഘാടന ദിനമായ 13ന് വൈകുന്നേരം പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെയും, സംഗീതജ്ഞന്‍ ഫാ. ബിനോജ് മുളവരിക്കലിന്റെയും നേതൃത്വത്തില്‍ നടന്ന ‘എവേക്ക് -പ്രെയ്‌സ് പാര്‍ട്ടി- സംഗീത നിശ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Related Articles
Kerala Conference of Major Superiors elects new leaders

കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന് പുതിയ സാരഥികള്‍

കൊച്ചി: കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംസ്) 55-ാമത് ജനറല്‍ ബോഡി മീറ്റിംഗ് എറണാകുളം, കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്നു. 2026-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.  കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍

Read More »
Churches reopen for prayer in Kuwait and Bahrain

പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുന്നു

മനാമ/ബഹ്‌റിന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുമെന്ന്  വടക്കന്‍ അറേബ്യ അപ്പസ്‌തോലിക്ക് വികാരിയേറ്റിന്റെ ചുമതല വഹിക്കുന്ന ബിഷപ് ആള്‍ഡോ ബെറാര്‍ഡി ഒഎസ്എസ്റ്റി അറിയിച്ചു. മനാമയിലെ സേക്രഡ് ഹാര്‍ട്ട്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.