ദൈവത്തിന്റെ കരസ്പര്‍ശമാണ് പൗരോഹിത്യം: മാര്‍ ഇഞ്ചനാനിയില്‍

priesthood touch of God Mar Inchanani message

അങ്ങാടിപ്പുറം: ദൈവത്തിന്റെ കരസ്പര്‍ശമാണ് പൗരോഹിത്യമെന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഫാ. ബിജു ചെന്നിക്കര, ഫാ. ജോസു കുട്ടി കാലായില്‍ എന്നിവരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം പാലൂര്‍ കോട്ട സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരേ ഹൃദയവും ഒരേ ആത്മാവുമായി സമൂഹത്തെ വളര്‍ത്തുന്നവരാണ് വൈദികര്‍. പൗരോഹിത്യം ത്യാഗത്തിന്റെ വഴിയാണ്. ദൈവത്തോടുള്ള സ്‌നേ ഹമാണ് പൗരോഹിത്യത്തോടുള്ള സ്‌നേഹമായി മാറുന്നത്; മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.

പരിയാപുരം ഫൊറോന വികാരി ഫാ. ജോര്‍ജ് കളപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ഫൊറോന വികാരി ഫാ. ആന്റണി കാരിക്കുന്നേല്‍, ഫാ. സണ്ണി മുകളേപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പനമറ്റംപറമ്പില്‍, മദര്‍ സുപ്പീരിയര്‍ ഷീബ ചേറു, പാരിഷ് സെക്രട്ടറി ജോസുകുട്ടി കൊച്ചീത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Mathruvedi Gianna pilgrimage

ജിയന്ന തീര്‍ത്ഥാടനവുമായി മാതൃവേദി

കാഞ്ഞിരപ്പള്ളി: പുതുക്കിപ്പണിത ചോറ്റുപാറ വിശുദ്ധ ജിയന്ന ദൈവാലയത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ ജിയന്ന തീര്‍ത്ഥാടനം നടത്തി.  കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ.ജോസഫ് വെള്ളമറ്റം രൂപതാ മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേലിന് പതാക

Read More »
Major Archbishop Mar Raphael Thattil 70th birthday

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലില്‍ സപ്തതിയിലേക്ക്

കാക്കനാട്: സീറോമലബാര്‍സഭയുടെ  മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എഴുപതിന്റെ നിറവില്‍.(Major Archbishop Mar Raphael Thattil 70th birthday) തൃശൂര്‍ പുത്തന്‍പള്ളി തട്ടില്‍ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവനായി 1956 ഏപ്രില്‍ 21-നായിരുന്നു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.