ജിയന്ന തീര്‍ത്ഥാടനവുമായി മാതൃവേദി

Mathruvedi Gianna pilgrimage

കാഞ്ഞിരപ്പള്ളി: പുതുക്കിപ്പണിത ചോറ്റുപാറ വിശുദ്ധ ജിയന്ന ദൈവാലയത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ ജിയന്ന തീര്‍ത്ഥാടനം നടത്തി. 

കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ.ജോസഫ് വെള്ളമറ്റം രൂപതാ മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേലിന് പതാക കൈമാറി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. ഭക്തി നിര്‍ഭരമായ ജപമാല പ്രദക്ഷിണത്തോടെ രൂപതയുടെ 13 ഫൊറോനകളില്‍ നിന്നെത്തിയ ആയിരക്കണക്കിനു തീര്‍ത്ഥാടകരെ വികാരിയും ഫൊറോന ഡയറക്ട റുമായ ഫാ. റ്റിനു കിഴക്കേവേലിക്കകത്തും ഇടവക സമൂഹവും ചേര്‍ന്ന് സ്വീകരിച്ചു. 

ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കു ന്നേല്‍  പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ജീവന്‍ ദൈവദാനമാണെന്നും, ദൈവം നല്‍കിയ ജീവനെ എന്തു ത്യാഗം ചെയ്തും വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 

മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ ജിയന്ന തനിക്ക് ലഭിച്ച ജീവനെ ദൈവമാണ് നല്‍കിയത് എന്ന ബോധ്യത്തില്‍ സ്വീകരിച്ചു. ഉദരത്തിലുള്ള ജീവനെ നശിപ്പിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ജീവനെ യാതൊരു കാരണവശാലും നശിപ്പിക്കരുതെന്ന് ശഠിച്ച വി. ജിയന്നാ ഏവര്‍ക്കും മാതൃകയാകണമെന്നും മാര്‍ നെല്ലിക്കുന്നേല്‍ ഓര്‍മിപ്പിച്ചു. 

പരിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍, ഫൊറോന ഡയറക്ടര്‍മാര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, രൂപതാ പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി എസ്എബിഎസ്, ബ്രദര്‍ ജെറിന്‍ വാണിയപുരയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാഞ്ഞിരപ്പള്ളി രൂപതയില്‍ വിശുദ്ധ ജിയന്നായുടെ നാമത്തിലുള്ള ഏക ദൈവാലയമാണ് ചോറ്റുപാറ പള്ളി. കുഞ്ഞുങ്ങള്‍ ഇല്ലാത്തവരും, കുടുംബ പ്രതിസ ന്ധികളിലൂടെ കടന്നുപോകുന്നവരുമായ അനേകര്‍ ഈ ആലയത്തില്‍ വന്ന് അനുഗ്രഹം പ്രാപിക്കുന്നു.

Related Articles
Catholic Union opposes anti conversion law

കാവിവല്ക്കരണത്തിനും മതപരിവര്‍ത്തന നിരോധന നിയമത്തിനുമെതിരെ കാത്തലിക് യൂണിയന്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്ക്കരിക്കുകയും മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ  പേരില്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസഹമാക്കുകയും ചെയ്യുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എഐസിയു).  എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ വരുത്തുന്ന പരിഷ്‌കരണങ്ങള്‍ ഇന്ത്യയുടെ

Read More »
CCBI formation reform priestly religious training India

പൗരോഹിത്യ, സന്യാസ പരിശീലനത്തില്‍ നവീകരണത്തിനൊരുങ്ങി സിസിബിഐ

ഗോവ: പൗരോഹിത്യ, സന്യാസ പരിശീലനം നവീകരിക്കാന്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) വൊക്കേഷന്‍ കമ്മീഷന്‍. ഇതുസംബന്ധിച്ച് ഗോവയിലെ ബെനൗ ളിമിലെ ശാന്തി സദനില്‍ നടന്ന പരിശീലന പ്രോഗ്രാമില്‍ ഇന്ത്യയിലെ 25 രൂപതകളില്‍നിന്നുള്ള

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.