മലയാറ്റൂര്‍ കുരിശുമുടിയില്‍ എട്ടാമിടം

Malayattoor Kurishumudi

എറണാകുളം: മലയാറ്റൂര്‍ കുരിശുമുടിയിലും മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിലും എട്ടാമിടം തിരുനാള്‍ തുടങ്ങി. ഏപ്രില്‍ 19ന് സമാപിക്കും. കുരിശുമുടി ദേവാലയത്തില്‍ നാളെ (ഏപ്രില്‍ 18) രാവിലെ 5.30, 7.30, 9.30, വൈകുന്നേരം 5.30 സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും.

19ന് രാവിലെ 12.05, 5.30, 6.30 സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ്. രാവിലെ 9ന് തിരുനാള്‍ കുര്‍ബാന, വചന സന്ദേശം, നൊവേന, പ്രദക്ഷിണം.  ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാള്‍ സമാപനമായി കുരിശുമുടി പള്ളിയില്‍നിന്നും താഴത്തെ ദേവാലയത്തിലേക്ക് പൊന്‍പണം ഇറക്കും.

താഴത്തെ പള്ളിയില്‍ നാളെ  (ഏപ്രില്‍ 18) രാവിലെ  ഏഴിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് ആഘോഷമായ കുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം, ലൈറ്റ്‌ഷോ. 

19ന് രാവിലെ 5.30നും 7നും വിശുദ്ധ കുര്‍ബാന. 9.30 ന് തിരുനാള്‍ കുര്‍ബാന. വൈകുന്നേരം അഞ്ചിന് കുരിശുമുടി പള്ളിയില്‍നിന്നും പൊന്‍പണം എത്തും. 6ന് വിശുദ്ധ കുര്‍ബാന. രാത്രി 8ന് തിരുസ്വരൂപം എടുത്തുവയ്ക്കും. തുടര്‍ന്ന് തിരുനാള്‍ കൊടിയിറക്കും.

Related Articles
priesthood touch of God Mar Inchanani message

ദൈവത്തിന്റെ കരസ്പര്‍ശമാണ് പൗരോഹിത്യം: മാര്‍ ഇഞ്ചനാനിയില്‍

അങ്ങാടിപ്പുറം: ദൈവത്തിന്റെ കരസ്പര്‍ശമാണ് പൗരോഹിത്യമെന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഫാ. ബിജു ചെന്നിക്കര, ഫാ. ജോസു കുട്ടി കാലായില്‍ എന്നിവരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം പാലൂര്‍ കോട്ട സെന്റ് മേരീസ് പള്ളി

Read More »
Fr Michael Panachickal VC passes away

തിരുനാമകീര്‍ത്തനം പാടാന്‍ ഫാ. പനച്ചിക്കല്‍ നിത്യതയുടെ തീരത്ത്; ഓര്‍മ്മയായത് പാപ്പക്ക് സ്വാഗതഗാനമെഴുതിയ വൈദികന്‍

കോട്ടയം: ”തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…” എന്നു തുടങ്ങി മലയാളികളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ നിരവധി ഭക്തി ഗാനങ്ങള്‍ രചിച്ച പ്രശസ്ത ഗാനരചയിതാവും വചനപ്രഘോഷകനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി (77)  അന്തരിച്ചു.  കോട്ടയത്തെ സ്വകാര്യ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.