അയര്‍ലണ്ട് സീറോമലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം; ഒരുങ്ങള്‍ പുരോഗമിക്കുന്നു

Syro Malabar Church Ireland Knock pilgrimage preparations

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നാഷണല്‍ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് ഒമ്പതിന് നടക്കും. സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലുമായി തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗ മിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന കൗണ്ടി മയോയിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ-മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സീറോ മലബാര്‍ വിശ്വാസികള്‍ ഒന്നിച്ചുചേരും.

തീര്‍ത്ഥാടന ദിനമായ മെയ് 9-ന് രാവിലെ 9.45 നു നോക്ക് ബസിലിക്കയില്‍ ജപമാല ആരംഭിക്കും. തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും.

കത്തോലിക്കാ സഭയുടെ മതാന്തര സംവാദ ത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട് മുഖ്യകാര്‍മ്മികനായിരിക്കും. സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ വിശ്വാസികള്‍ക്കായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ട്, അയര്‍ലണ്ടിലെ മുഴുവന്‍ സീറോ മലബാര്‍ വൈദികര്‍ തുടങ്ങിയവര്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും.

1879 ഓഗസ്റ്റ് 21-ന് കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തില്‍ സ്‌നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന് സമീപം നടന്ന മരിയന്‍ പ്രത്യ ക്ഷീകരണം അയര്‍ലണ്ടിലെ വിശ്വാസ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ്.

പരിശുദ്ധ കന്യകാമാതാവിനൊപ്പം യൗസേ പ്പിതാവും യോഹന്നാന്‍ ശ്ലീഹായും പ്രത്യക്ഷ പ്പെട്ടതായി ദൃക്‌സാക്ഷികള്‍ സാക്ഷ്യ പ്പെടുത്തി യിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഈ ദര്‍ശനത്തില്‍ ബലിപീഠം, കുരിശ്, ആട്ടിന്‍കുട്ടി, ദൂതന്മാര്‍ എന്നിവയും കാണപ്പെട്ടു. സഭ നിയോഗിച്ച കമ്മീഷനുകള്‍ ഈ സംഭവത്തെ വിശ്വാസ യോഗ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും നോക്ക് ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വര്‍ഷംതോറും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് നോക്ക് സന്ദര്‍ശിക്കുന്നത്.

Related Articles
CBCI condemns police action against students

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് നടപടിയെ അപലപിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) മാര്‍ച്ചിനിടെ അമിത ബലപ്രയോഗം നടത്തി വിദ്യാര്‍ത്ഥികളെ നേരിട്ട നടപടി ജനാധിപത്യത്തിനെതിരായ

Read More »
Syro Malabar Knock pilgrimage Malayalees Marian apparition shrine

മരിയന്‍ പ്രത്യക്ഷീകരണം നടന്ന നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തില്‍ മലയാളികള്‍ ഒരുമിച്ചുചേരുന്നു; സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം 9 ന് 

ഡബ്ലിന്‍: മാതാവ് പ്രത്യക്ഷപ്പെട്ട അയര്‍ലണ്ടിലെ നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ത്ഥാടനം മെയ് 9 – ശനിയാഴ്ച നടക്കും. പരിശുദ്ധ അമ്മയുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന കൗണ്ടി മയോയിലെ നോക്ക്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.