ന്യൂസിലാന്റില്‍ യുവജന സംഗമം; ‘സീക്ക് 26’ നാളെ തുടങ്ങും

SEEK 26 youth gathering New Zealand

റോട്ടറുവ (ന്യൂസീലാന്റ്): ന്യൂസീലാന്റിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഒരുക്കുന്ന ഒമ്പതാമത് യുവജന സംഗമമായ ‘സീക്ക് 26’ ഏപ്രില്‍ 16ന് ആരംഭിക്കും. റോട്ടറുവയിലെ ലേക്ക് വ്യൂ ബൈബിള്‍ ക്യാമ്പിലാണ് സീക്ക് 26 നടക്കുന്നത്. ക്യാമ്പ് 19-ന് ഉച്ചയ്ക്ക് സമാപിക്കും.

ന്യൂസീലാന്റിലെ വിവിധ മിഷനുകളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്ന ഈ ആത്മീയ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സീറോ മലബാര്‍ മിഷന്‍ ന്യൂസീലാന്റ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് വി. ജെ സിഎസ്എസ്ആര്‍, റോട്ടറുവ കമ്മ്യൂണിറ്റി ചാപ്ലൈന്‍മാരായ  ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍, ഫാ. ഷോജിന്‍ ജോസഫ് സിഎസ്എസ്ആര്‍ എന്നിവര്‍ പറഞ്ഞു.

ന്യൂസീലാന്റിലെ യുവജനങ്ങളില്‍ പുതിയൊരു ആത്മീയ ഉണര്‍വ് സൃഷ്ടിക്കാന്‍ ‘സീക്ക് 26’ കാരണമാകുമെന്ന് യൂത്ത് അപ്പോസ്റ്റലേറ്റ് ടീം മെല്‍ബണ്‍, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ന്യൂസീലാന്റ് ഭാരവാഹികള്‍ വിലയിരുത്തി.

Related Articles
Cologne Eucharistic Congress youth participation

ജര്‍മ്മനിക്ക് പ്രത്യാശയുടെ ദിനങ്ങള്‍; കൊളോണ്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് യുവജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

കൊളോണ്‍: ജര്‍മ്മനിയിലെ കൊളോണ്‍ നഗരത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘കം ആന്റ് സീ 2026’ ജര്‍മ്മനിക്കും യൂറോപ്പിനും ആത്മീയ നവീകരണത്തിന്റെ പുതുവസന്തമാണ് പകര്‍ന്നത്. ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സംബന്ധിച്ച യുവജനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ

Read More »
Fr Xavier Khan Vattayil Grand Youth Conference

ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്റ് യൂത്ത് കോണ്‍ഫ്രന്‍സ്; സന്ദേശ യാത്ര തുടങ്ങി

പാലക്കാട്: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്റ് യൂത്ത് കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നടക്കും. നിലവിലെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകളില്‍ പങ്കാളിയാകും.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.