പാപ്പ നയിക്കുന്ന ജപമാല പുതിയ റെക്കോര്‍ഡാകും; മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തുന്നത്  20 ലക്ഷം പേര്‍

Pope Rosary Marian shrine 2 million faithful

വിയാന/അംഗോള: അംഗോളയിലെ  ഏറ്റവും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ വിയാന രൂപതയിലെ മുക്‌സിമ മരിയന്‍ ദേവാലയത്തില്‍ പാപ്പ നയിക്കുന്ന ജപമാല പുതിയ റെക്കോര്‍ഡാകും. ഏകദേശം 20 ലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപമാലയ്ക്ക് നേതൃത്വം നല്‍കുന്ന പാപ്പ രാജ്യത്തെ  മുക്‌സിമ മാതാവിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിക്കും. 1599-ല്‍ സ്ഥാപിതമായ ഈ തീര്‍ത്ഥാടനകേന്ദ്രം ആദ്യമായാണ് ഒരു മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്.

ലുവാണ്ടയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് മുക്‌സിമ മാതാവിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്. അംഗോളയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായും ആരാധനാലയമായും ഈ ദേവാലയം കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും, ക്രൈസ്തവരും ഇസ്ലാം മതസ്ഥരുമുള്‍പ്പടെ സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. പ്രാദേശിക കിംബുണ്ടു ഭാഷയില്‍, ‘മുക്‌സിമ മാതാവ്’ എന്നാല്‍ ഹൃദയത്തിന്റെ മാതാവ്  എന്നാണര്‍ത്ഥം. 1599-ല്‍ പോര്‍ച്ചുഗീസുകാരാണ് മുക്‌സിമ മാതാവിന്റെ തീര്‍ത്ഥാടകേന്ദ്രം സ്ഥാപിച്ചത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ പാപ്പ നേതൃത്വം നല്‍കുന്ന ഈ ജപമാല ഒരു ആത്മീയ വഴിത്തിരിവാകുമെന്ന് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മിപിന്‍ഡി ലുബന്‍സാഡിയോ ആല്‍ബര്‍ട്ടോ പറഞ്ഞു. ഇത് അംഗോളന്‍ ജനതയുടെ ഹൃദയത്തില്‍ എന്നും ആലേഖനം ചെയ്യപ്പെടുന്ന പ്രാര്‍ത്ഥനയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Pope says Rosary transforms life

ജപമാല ജീവിതത്തെ രൂപാന്തരപ്പെടുത്തും: പാപ്പ

പോംപെ/ഇറ്റലി:  ജപമാലപ്രാര്‍ത്ഥനയില്‍ മറിയത്തോട് ചേര്‍ന്ന് യേശുവിന്റെ ജീവിത രഹസ്യങ്ങള്‍ ധ്യാനിക്കുന്നത് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്ന് ലിയോ 14-ാമന്‍ പാപ്പ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പോംപെയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം

Read More »
Pope Leo XIV congratulates world’s oldest priest

‘പ്രാര്‍ഥന ചെറുപ്പം നിലനിര്‍ത്താന്‍ എന്നെ സഹായിക്കുന്നു’;  110-ാം ജന്മദിനം ആഘോഷിച്ച വൈദികന്റെ വാക്കുകള്‍

ഫുള്‍ഡ, ജര്‍മ്മനി:  ഇത് ഫാ. ബ്രൂണോ കാന്റ്. ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ വൈദികനായി വത്തിക്കാന്‍ അംഗീകരിച്ച വ്യക്തി. കഴിഞ്ഞ ഫെബ്രുവരി 26-ന്  110 -ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദീര്‍ഘവും വിശ്വസ്തവുമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.