മാര്‍ പോള്‍ മൂന്നാമന്‍ നോന കല്‍ദായ സഭയുടെ പുതിയ പാത്രിയാര്‍ക്കീസ്

Mar Paul III new Patriarch Chaldean Church

റോം: ഇറാക്ക് ആസ്ഥാനമായുള്ള കല്‍ദായ കത്തോലിക്ക സഭയുടെ പുതിയ പാത്രിയാര്‍ക്കീസായി ആര്‍ച്ചുബിഷപ് അമല്‍ ഷമോണ്‍ നോനയെ തിരഞ്ഞെടുത്തു. മാര്‍ പോള്‍ മൂന്നാമന്‍ നോന എന്ന പേരാണ് പുതിയ പാത്രിയാര്‍ക്കീസ് സ്വീകരിച്ചിരിക്കുന്നത്.

പാത്രിയാര്‍ക്കീസായിരുന്ന കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയുടെ രാജി പാപ്പ അംഗീകരിച്ചതിനെ തുടര്‍ന്ന് റോമില്‍ നടന്ന കല്‍ദായ സഭാ സിനഡിലാണ് സഭയുടെ പുതിയ അമരക്കാരനെ തിരഞ്ഞെടുത്തത്. ഇറാക്കിലും ലോകമെമ്പാടുമുള്ള കല്‍ദായ വിശ്വാസികളുടെ ആത്മീയ നേതാവായി ഇനി മാര്‍ പോള്‍ മൂന്നാമന്‍ നോന പ്രവര്‍ത്തിക്കും.

1967-ല്‍ വടക്കന്‍ ഇറാക്കിലെ അല്‍ഖോഷില്‍ ജനിച്ച ആര്‍ച്ചുബിഷപ് നോന ബാഗ്ദാദിലെ സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കിയ ശേഷം റോമിലെ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 2009-ല്‍ മൊസൂള്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായി. 2014-ല്‍ ഐസിസ് ഭീകരര്‍ മൊസൂള്‍ കീഴടക്കിയപ്പോള്‍ വിശ്വാസികളോടൊപ്പം പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് രൂപതകളുടെ ബിഷപ്പായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.

ഇറാക്കിലെ രാഷ്ട്രീയ അസ്ഥിരതയും സഭയ്ക്കുള്ളിലെ വെല്ലുവിളികളും  അതിജീവിച്ച് പുതിയ പാത്രിയര്‍ക്കീസിന്റെ കീഴില്‍ കല്‍ദായ സഭ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ്  വിശ്വാസികള്‍.

Related Articles
Cardinal Louis Raphael Sako resignation

കല്‍ദായ സഭാ പാത്രിയാര്‍ക്കീസ്, കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ സ്ഥാനമൊഴിഞ്ഞു

ബാഗ്ദാദ്/ഇറാഖ്: കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ സ്ഥാനമൊഴിഞ്ഞു. 13 വര്‍ഷത്തെ സേവനത്തിന് ശേഷം  75-ാം വയസിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. മാര്‍ച്ച് 9-ന് അദ്ദേഹം സമര്‍പ്പിച്ച രാജിക്കത്ത് ലിയോ

Read More »
Fr Sibi Pulickal Vicar General Melbourne

ഫാ. സിബി പുളിക്കല്‍ മെല്‍ബണ്‍ രൂപത വികാരി ജനറല്‍

താമരശേരി: താമരശേരി രൂപതാ വൈദികന്‍ ഫാ. സിബി പുളിക്കലിനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ വികാരി ജനറലായി നിയമിച്ചു. 2022 മുതല്‍ അദ്ദേഹം മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്തു വരികയാണ്. മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.