ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ഏഴാമത് ജിജിഎം മിഷൻ എക്സിബിഷൻ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ പ്രൗഢഗംഭീരമായി ആരംഭിച്ചു. കൊഹിമ രൂപതാ അധ്യക്ഷൻ ബിഷപ്പ് ജെയിംസ് തോപ്പിൽ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ ഭാരതത്തിലെ വിവിധ മിഷൻ രൂപതകളുടെ പ്രവർത്തനങ്ങളും അനുഭവങ്ങളും കോർത്തിണക്കിയ ആകർഷകമായ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെ നീളുന്ന എക്സിബിഷനിൽ പ്രേഷിതരെ നേരിൽ കാണാനും മിഷൻ ചരിത്രങ്ങൾ അടുത്തറിയാനും വിശ്വാസികൾക്ക് അവസരമുണ്ട്.

മാർ ഈവാനിയോസ് പിതാവിന്റെ പ്രേഷിത തീക്ഷ്ണതയിൽ ബഥനി സന്യാസ സമൂഹം
ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് വിഭാവനം ചെയ്ത തപസ്സും പ്രേഷിത തീക്ഷ്ണതയും സമന്വയിപ്പിച്ച ആത്മീയ ധാരയാണ് ബഥനി സന്യാസ സമൂഹം. ഭാരതീയ സന്യാസ പാരമ്പര്യത്തെ ക്രൈസ്തവ ആധ്യാത്മികതയുമായി കോർത്തിണക്കി മലങ്കര സഭയുടെ പുനരൈക്യ പ്രസ്ഥാനത്തിന്
