ക്രിസ്തീയ ജീവിതം വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമാകണം: മാര്‍ നെല്ലിക്കുന്നേല്‍

Eucharist-centered life Mar George Nellikunnel

കട്ടപ്പന: ക്രിസ്തീയ ജീവിതം വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമാകണമെന്ന് ഇടുക്കി രുപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടന്ന പെസഹാ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

ജീവിതം വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായാല്‍ സമൂഹത്തില്‍ സ്‌നേഹ സംസ്‌കാരം രൂപീകൃതമാകും. അനുദിന ജീവിതത്തില്‍ വിശുദ്ധ കുര്‍ബാന അനുഭവം നമ്മെ സ്വയം ദാനത്തിലേക്കും ആത്മ സമര്‍പ്പണത്തിലേക്കും നയിക്കും. ദിവ്യകാരുണ്യ ത്തോട് ആഴമേറിയ വിശ്വാസവും ആശ്രയത്വബോധവും ഉള്ളവരായി വിശ്വാസ സമൂഹം വളരണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കാലുകഴുകല്‍ ശുശ്രൂഷക ള്‍ക്കും അദ്ദേഹം കാര്‍മികത്വം വഹിച്ചു

ഇടുക്കി രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രഹം പുറയാറ്റ് രൂപതാ കേന്ദ്രത്തിലെ മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

Related Articles
Idukki Diocese Kurishumala pilgrimage 35 km Mar Nellikunnel

ഇടുക്കി രൂപതയുടെ കുരിശുമല തീര്‍ത്ഥാടനം 27ന്; 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാല്‍നട തീര്‍ത്ഥാടനത്തിന് മാര്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും

ഇടുക്കി: ഇടുക്കി രൂപതയുടെ നാലാമത് കാല്‍നട കുരിശുമല തീര്‍ത്ഥാടനം മാര്‍ച്ച് 27ന് (നാല്‍പ്പതാം വെള്ളിയാഴ്ച) നടക്കും. ഹൈറേഞ്ചിലെ പ്രസിദ്ധ കുരിശുമലയായ എഴുകുംവയലിലേക്ക്  നടത്തുന്ന തീര്‍ത്ഥാടനത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

Read More »
repentance through life God message Mar Thattil

ജീവിതംകൊണ്ടു തിരുത്തുന്നതാണ് ദൈവത്തിന് പ്രിയങ്കരം: മാര്‍ തട്ടില്‍

കൊച്ചി: വാക്കുകൊണ്ട് തിരുത്തുന്നതിനെക്കാള്‍ ജീവിതംകൊണ്ടു തിരുത്തുന്നതാണ് ദൈവത്തിനു പ്രിയങ്കരമെന്ന് ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഗാഗുല്‍ത്തായിലെ വലതുവശത്തെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.