ജീവിതംകൊണ്ടു തിരുത്തുന്നതാണ് ദൈവത്തിന് പ്രിയങ്കരം: മാര്‍ തട്ടില്‍

repentance through life God message Mar Thattil

കൊച്ചി: വാക്കുകൊണ്ട് തിരുത്തുന്നതിനെക്കാള്‍ ജീവിതംകൊണ്ടു തിരുത്തുന്നതാണ് ദൈവത്തിനു പ്രിയങ്കരമെന്ന് ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഗാഗുല്‍ത്തായിലെ വലതുവശത്തെ കള്ളന്‍ തിരുത്താന്‍ കാണിച്ച മാതൃക പാഠമാണ്. ഓശാനത്തിരുനാള്‍ നമ്മെ വിളിക്കുന്നത് കല്ലും മുള്ളുമുള്ള കാല്‍വരിയിലേക്കാണ്. നമ്മുടെ സങ്കടങ്ങളും കണ്ണീരുമെല്ലാം ദൈവ വഴിയിലൂടെ നമ്മെ വഴി നടത്തുന്ന നക്ഷത്രങ്ങളായി കാണണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. 

ജീവിതത്തില്‍ തിരുത്തലുകള്‍ നടത്താനുള്ള അവസരമാണ് വിശുദ്ധവാരം. ലോകത്തെ തിരഞ്ഞെടുക്കണമോ ദൈവത്തെ തിരഞ്ഞെടുക്കണമോ എന്നു തീരുമാനിക്കാനുള്ള അവസരമാണ് വിശുദ്ധവാരം; മാര്‍ തട്ടില്‍ പറഞ്ഞു.

എറണാകുളംഅങ്കമാലി അതിരൂപത വികാരി ജനറാള്‍മാരായ റവ. ഡോ. ആന്റോ ചേരാംതുരുത്തി, റവ. ഡോ. ജോസ് പുതിയേടത്ത്, ബസിലിക്ക അഡ്മിനിസ്ട്രറ്റര്‍ ഫാ. തോമസ് മങ്ങാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

Related Articles
Mundathikkode accident Mar Raphael Thattil condolence

മുണ്ടത്തിക്കോട് അപകടം: അനുശോചനം രേഖപ്പെടുത്തി മാര്‍ തട്ടില്‍

കൊച്ചി: തൃശൂര്‍ മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തില്‍ വിലപ്പെട്ട നിരവധി ജീവനുകള്‍ പൊലിഞ്ഞ സംഭവത്തില്‍ അഗാധമായ ദുഃഖവും അനുശോ ചനവും രേഖപ്പെടുത്തി സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍

Read More »
Mar Raphael Thattil Easter message

പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്: മാര്‍ തട്ടില്‍ 

കാക്കനാട്: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് ഈസ്റ്റര്‍ ലോകത്തിനു നല്‍കുന്നതെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവ നിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസ ത്തിന്റെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.