ഇടുക്കി രൂപതയുടെ കുരിശുമല തീര്‍ത്ഥാടനം 27ന്; 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാല്‍നട തീര്‍ത്ഥാടനത്തിന് മാര്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും

Idukki Diocese Kurishumala pilgrimage 35 km Mar Nellikunnel

ഇടുക്കി: ഇടുക്കി രൂപതയുടെ നാലാമത് കാല്‍നട കുരിശുമല തീര്‍ത്ഥാടനം മാര്‍ച്ച് 27ന് (നാല്‍പ്പതാം വെള്ളിയാഴ്ച) നടക്കും. ഹൈറേഞ്ചിലെ പ്രസിദ്ധ കുരിശുമലയായ എഴുകുംവയലിലേക്ക്  നടത്തുന്ന തീര്‍ത്ഥാടനത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. നാല് കേന്ദ്രങ്ങളില്‍ നിന്നുമാണ് കാല്‍നട തീര്‍ത്ഥാടനം  ആരംഭിക്കുന്നത്.  

26ന് വൈകുന്നേരം അഞ്ചുമണിക്ക് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കാല്‍നടതീര്‍ത്ഥാടനം രാത്രി 10.30 ന് തങ്കമണിയില്‍ എത്തിച്ചേരും. വാഴത്തോപ്പില്‍നിന്നും എഴുകുംവയലിലേക്ക് 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. വെള്ളിയാഴ്ച രാവിലെ 4 മണിക്ക് തങ്കമണിയില്‍ നിന്നും തീര്‍ത്ഥാടനം പുനരാരംഭിക്കും.

വെള്ളയാംകുടിയില്‍ നിന്നും രാവിലെ 5നും തോപ്രാംകുടിയില്‍ നിന്നും 4 നും നെടുങ്കണ്ടത്ത് നിന്നും  6 മണിക്കും തീര്‍ത്ഥാടനം ആരംഭിക്കും. രാവിലെ 7.15 ന് എല്ലാ തീര്‍ത്ഥാടനങ്ങളും വെട്ടിക്കാമറ്റം ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന് സംയുക്തമായി എഴുകുംവയലിലേക്ക് നീങ്ങും. 

രാവിലെ 8ന് മലയടിവാരത്തിലുള്ള കപ്പേളയില്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം കുരിശിന്റെ വഴിയായി മലകയറും. കാല്‍നടയായി എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ വാഹനങ്ങളില്‍ ഏഴുകുംവയലിലെത്തി കുരിശുമല കയറ്റത്തില്‍ സംബന്ധിക്കും. മലമുകളില്‍ എത്തുമ്പോള്‍ തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.

നാല്പതാം വെള്ളിയാഴ്ച രൂപതയുടെ തീര്‍ത്ഥാടന ദിനമായാണ് ആചരിക്കുന്നത്. കുമ്പസാരിച്ചൊരുങ്ങി മലകയറുന്നവര്‍ക്ക് സഭ നിശ്ചയിച്ചിട്ടുള്ള ദണ്ഡവിമോചനം ലഭിക്കുന്നതാണ്. പകലും രാത്രി മുഴുവനും വിശ്വാസികള്‍ക്ക് മലകയറി പ്രാര്‍ത്ഥിക്കുവാനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 

കുടുംബ പ്രശ്‌നങ്ങള്‍, കടബാധ്യത എന്നിവ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങള്‍, വിവാഹം നടക്കാതെയും ജോലി ലഭിക്കാതെയും കഴിയുന്ന യുവജനങ്ങള്‍,  വിശ്വാസത്തിനു വേണ്ടി പീഡനം സഹിക്കുന്ന വിവിധ രാജ്യങ്ങളിലെ നമ്മുടെ സഹോദരങ്ങള്‍, യുദ്ധ ഭീതിയില്‍ ആയിരിക്കുന്ന രാജ്യങ്ങള്‍ എന്നീ നാല് പ്രധാന നിയോഗങ്ങളാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനുള്ളത്.

Related Articles
Blessed Mar Ivanios memorial candle procession

ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം ഇന്ന്

തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓര്‍മപ്പെരുന്നാളി നോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലെ കബറിങ്കലേക്ക് നടത്തുന്ന തീര്‍ഥാടന പദയാത്ര ഇന്ന്  (ജൂലൈ 14) സമാപിക്കും. തുടര്‍ന്ന് ആറിനു മേജര്‍ ആര്‍ച്ചുബിഷപ്

Read More »
Mar Nellikunnel seeks permanent solution to High Range construction ban

ഹൈറേഞ്ചിലെ നിര്‍മ്മാണ നിരോധനത്തിന് ശാശ്വത പരിഹാരം കാണണം: മാര്‍ നെല്ലിക്കുന്നേല്‍

ഇടുക്കി: ഹൈറേഞ്ചിലെ പട്ടയ പ്രശ്‌നങ്ങള്‍ക്കും നിര്‍മ്മാണ നിരോധനത്തിനും ശാശ്വതമായ പരിഹാരം കാണാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇന്‍ഫാമിന്റെ  നേതൃത്വത്തില്‍ നടന്ന ലോക പരിസ്ഥി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.