എഫ്‌സിആര്‍എ നിയമഭേദഗതി ജനാധിപത്യ വിരുദ്ധം: മാര്‍ തറയില്‍

FCRA amendment anti democratic Mar Tharayil statement

ചങ്ങനാശേരി: വിദേശഫണ്ട് സ്വീകരിക്കല്‍ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്‍ ജനാധിപത്യ വിരുദ്ധമെന്ന് കെസിബിസി സെക്രട്ടറി ജനറലും ചങ്ങനാശേരി ആര്‍ച്ചുബിഷപ്പുമായ മാര്‍ തോമസ് തറയില്‍. ബില്ലിലെ വ്യവസ്ഥകളില്‍ ന്യൂനപ ക്ഷങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി അതിരൂപത ആസ്ഥാ നത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എഫ്സിആര്‍എ നിയമത്തില്‍ കടുത്ത ഭേദഗതികള്‍ കൊണ്ടുവരുന്നതില്‍ കെസിബിസിയും സിബിസിഐയും ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചനടത്താന്‍ നടത്താന്‍ ആലോചനയുണ്ടെന്നും മാര്‍ തറയില്‍ പറഞ്ഞു. 

കത്തോലിക്ക സഭ വിദേശ സഹായം സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയുടെ ചെറിയ ഗ്രാമങ്ങളില്‍പോലും വിദ്യാലയങ്ങളും ആരോഗ്യ പരിചരണ സ്ഥാപനങ്ങളും കൊണ്ടുവരാന്‍ കഴിഞ്ഞത്. അതൊരു നല്ല കാര്യമായി കരുതുന്നതിനു പകരം ദേശവിരുദ്ധപ്രവര്‍ത്തനം എന്ന നിലയില്‍ കാണുന്നത് സങ്കടകരമാണ്; മാര്‍ തറയില്‍ വ്യക്തമാക്കി.

വിദേശ ട്രസ്റ്റുകള്‍ സഹായിക്കാന്‍ ശ്രമിക്കുന്നത് ഭാരതത്തിലെ കാരുണ്യ പ്രവര്‍ത്തനങ്ങളെയാണ്. ഭിന്നശേഷിക്കാര്‍, തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍, മാനസിക രോഗികള്‍ തുടങ്ങിയവര്‍ക്കുള്ള ഭവനങ്ങള്‍ ആരംഭിക്കാനും നടത്താനുമാണ് വിദേശസഹായം ലഭിക്കുന്നത്. ആരാധനാലയങ്ങള്‍ നിര്‍മിക്കാനും ഫണ്ട് ലഭിക്കാറുണ്ട്. നിയമപരമായി  പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇവയൊക്കെ നടത്തി ക്കൊണ്ടുപോകാന്‍ കഴിയുന്നത്. 

വിദേശഫണ്ട് വിനിയോഗിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ച വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഏറ്റെടുക്കാനും അവ വിറ്റ് ഫണ്ട് രൂപീകരിക്കാനും പുതിയനിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതു കടുത്ത ആശങ്കജനിപ്പിക്കുന്നതാണന്ന് മാര്‍ തറയില്‍ പറഞ്ഞു.

Related Articles
Archbishop Andrews Thazhath concern Christian safety measures

ക്രൈസ്തവരെ അരക്ഷിതരാക്കുന്ന നടപടികളില്‍ ആശങ്ക: ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്സിആര്‍എ) ഭരണഘടനയ്ക്കും മതേതരത്വത്തിനും പൗരാവകാശങ്ങള്‍ക്കും എതിരാണെന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂരില്‍ എഫ്സിആര്‍എ ഭേദഗതിക്കെതിരെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും നാളുകളായി

Read More »
CBCI condolences seafarers ceasefire

നാവികരുടെ മരണത്തില്‍ അനുശോചിച്ചും അടിയന്തര വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചും സിബിസിഐ

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ തീരത്തും ഹോര്‍മുസ് കടലിടുക്കിലും ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സിബിസിഐയുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.