നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് പിന്തുണയുമായി യുഎസ്;നിരീക്ഷണത്തിനായി ‘റീപ്പര്‍’ ഡ്രോണുകള്‍

US supports Nigerian Christians Reaper drones surveillance

ഡാക്കര്‍, സെനഗല്‍:  ഇസ്ലാമിക ഭീകരതയും ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളെും വെല്ലുവിളി ഉയര്‍ത്തുന്ന നൈജീരിയക്ക് സഹായവുമായി അമേരിക്ക. ഇതിന്റെ ഭാഗമായി അത്യാധുനിക റീപ്പര്‍ ഡ്രോണുകള്‍  അമേരിക്ക നൈജീരിയയില്‍ വിന്യസിച്ചു. നൈജീരിയന്‍ സൈന്യത്തിന് പരിശീലനവും ഇന്റലിജന്‍സ് സഹായവും നല്‍കാനായി 200 യുഎസ് സൈനികരെ അയച്ചതിന് പുറമെയാണ് ഡ്രോണുകള്‍ വിന്യസിച്ചത്. നൈജീരിയന്‍ ക്രൈസ്തവരെ ലക്ഷ്യമാക്കി  ബൊക്കോ ഹറാം അടക്കമുള്ള ഭീകര സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം നൈജീരിയയും യുഎസും രൂപീകരിച്ച പുതിയ സുരക്ഷാ സഖ്യത്തിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ സൈന്യവും സിഐഎയും അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നവയാണ് റീപ്പര്‍ ഡ്രോണുകള്‍. കടല്‍നിരപ്പില്‍ നിന്ന് 40,000 അടി മുകളില്‍ വരെ പറക്കാന്‍ ശേഷിയുള്ള ഈ ഡ്രോണുകള്‍ക്ക് തുടര്‍ച്ചയായി 30 മണിക്കൂറിലധികം ആകാശത്ത് തുടരാന്‍ ശേഷിയുണ്ട്. രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനുമാണ് ഇവയെ ഉപയോഗിക്കുകയെന്ന് യുഎസ് ആഫ്രിക്കന്‍ കമാന്‍ഡ് വ്യക്തമാക്കി. ഏകദേശം 30 ദശലക്ഷം ഡോളറാണ് ഒരു ഡ്രോണിന്റെ വില.

Related Articles
America Reads the Bible Christian heritage United States campaign

ബൈബിളില്ലാതെ അമേരിക്കയില്ല’:രാജ്യത്തിന്റെ ക്രൈസ്തവ പൈതൃകം പരസ്യമായി പ്രഖ്യാപിച്ച് ‘അമേരിക്ക റീഡ്‌സ് ദി ബൈബിള്‍’

വാഷിംഗ്ടണ്‍ ഡിസി: സമാനതകളില്ലാത്ത ഒരു വിശ്വാസ സംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ് യുഎസ്  തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി. യുഎസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള 500 പ്രമുഖര്‍ ചേര്‍ന്ന് ബൈബിള്‍ ആദ്യാവസാനം തുടര്‍ച്ചയായി വായിക്കുന്ന ‘അമേരിക്ക റീഡ്സ് ദി

Read More »
MSMI congregation celebrates silver jubilee in US

അമേരിക്കന്‍ മണ്ണില്‍ കാല്‍നൂറ്റാണ്ടിന്റെ സുവിശേഷയാത്ര: എംഎസ്എംഐ സന്യാസിനി സമൂഹത്തിന് രജതജൂബിലി

ടെക്‌സസ്:  എംഎസ്എംഐ  (മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസിനി സമൂഹം അമേരിക്കയിലെ  നിസ്വാര്‍ത്ഥ സേവനത്തിന്റെ രജതജൂബിലി ആഘോഷിച്ചു. മിസൂറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ-മലബാര്‍ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും സേവനവഴികളിലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.