അമേരിക്കന്‍ മണ്ണില്‍ കാല്‍നൂറ്റാണ്ടിന്റെ സുവിശേഷയാത്ര: എംഎസ്എംഐ സന്യാസിനി സമൂഹത്തിന് രജതജൂബിലി

MSMI congregation celebrates silver jubilee in US

ടെക്‌സസ്:  എംഎസ്എംഐ  (മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസിനി സമൂഹം അമേരിക്കയിലെ  നിസ്വാര്‍ത്ഥ സേവനത്തിന്റെ രജതജൂബിലി ആഘോഷിച്ചു. മിസൂറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ-മലബാര്‍ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും സേവനവഴികളിലെ 25 വര്‍ഷങ്ങളുടെ ഓര്‍മ്മപ്പെടു ത്തലും ദൈവാനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകാശനവുമായി മാറി. 

വിശുദ്ധ കുര്‍ബാനക്ക് ചിക്കാഗോ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, നിരവധി വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ  വളര്‍ച്ചയില്‍ എംഎസ്എംഐ സമൂഹം വഹിച്ച പങ്ക് മാര്‍ ആലപ്പാട്ട് വചനസന്ദേശത്തില്‍ എടുത്തുപറഞ്ഞു. കുളത്തുവയലില്‍ എംഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ മോണ്‍. വര്‍ക്കിയച്ചന്റെ  ധ്യാനങ്ങളില്‍ പങ്കെടുത്ത അനുഭവങ്ങള്‍ മാര്‍ ആലപ്പാട്ട് പങ്കുവച്ചു.  

സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ വീഡിയോ സന്ദേശവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഈ സന്യാസിനീ സമൂഹത്തിന്റെ വളര്‍ച്ച ദൈവാനുഗ്രഹത്തിന്റെയും മാതാവിന്റെ നിരന്തരമായ മാധ്യസ്ഥ്യത്തിന്റെയും ഫലമാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.

ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ എപ്പിസ്‌കോപ്പല്‍ രജതജൂബിലി ആദരവും ഈ ചടങ്ങിന്റെ ഭാഗമായി നടന്നു. 

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ വിവിധ സഭാനേതാക്കളും വിശിഷ്ടാതിഥികളും ആശംസകള്‍ നേര്‍ന്നു. അമേരിക്കന്‍ മണ്ണിലെ എംഎസ്എംഐ സന്യാസിനികളുടെ സുവിശേഷയാത്രയുടെ രജതജൂബിലി, പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങുകളോടെയും മലയാളക്കരയുടെ ആവേശത്തോടെയുമാണ് വിശ്വാസിസമൂഹം ഏറ്റെടുത്തത്. 

കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന് തനതായ സംഭാവനകള്‍ നല്‍കിയ ഭാഗ്യസ്മരണാര്‍ഹനായ മോണ്‍. സി.ജെ വര്‍ക്കി കുഴികുളം സ്ഥാപിച്ച മലബാറിലെ പ്രഥമ സന്യാസിനി സമൂഹമാണ് എംഎസ്എംഐ.

Related Articles
transgender ideology acceptance decline USA debate

അമേരിക്കയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രത്യയശാസ്ത്രത്തിനുള്ള  സ്വീകാര്യത കുറയുന്നു!

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ ഐക്യനാടുകളില്‍ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ പ്രത്യയശാസ്ത്രത്തിന് സ്വീകാര്യത കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ജെന്‍ഡര്‍ ഐഡിയോളജി പോലുള്ള വിനാശകരമായ ആശയസംഹിതകള്‍ പഠിപ്പിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നല്ല മറിച്ച് ശാസ്ത്രീയമോ ധാര്‍മികമോ ആയ

Read More »
Shalom World launches 30-day prayer campaign for America's 250th birthday

അമേരിക്കയ്ക്ക് 250-ാം പിറന്നാൾ!30 ദിനത്തെ പ്രാർത്ഥനായജ്ഞത്തിന് തുടക്കം കുറിച്ച്ശാലോം വേൾഡ്

എഡിൻബർഗ്, ടെക്‌സസ്: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച്, 30 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനായജ്ഞവുമായി ശാലോം വേൾഡ്. ‘America Prays: One Nation Under God’ എന്ന പേരിൽ ജൂൺ നാലു മുതൽ ജൂലൈ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.