രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുന്ന ദുഃഖവെള്ളി പ്രദക്ഷിണത്തിനായി തയാറെടുത്ത്  ‘മാലാഖമാരുടെ നഗരം’  

Good Friday procession 200000 participants Angels City

പുയിബ്ല/മെക്‌സിക്കോ: മെക്‌സിക്കോയിലെ പുയിബ്ല നഗരത്തില്‍ നടക്കുന്ന ദുഃഖവെള്ളി പ്രദക്ഷിണത്തില്‍ ഈ വര്‍ഷം രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കും. ലാറ്റിന്‍ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മതപരമായ ചടങ്ങുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ പ്രദക്ഷിണം ‘മാലാഖമാരുടെ നഗരം’ എന്നറിയപ്പെടുന്ന പുയിബ്ല നഗരത്തിന്റെ ചരിത്രപ്രാധാന്യമുള്ള തെരുവുകളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരാഗതമായ കുരിശിന്റെ വഴിയില്‍ നിന്ന് വ്യത്യസ്തമായി മിശിഹായുടെ പീഡാനുഭവങ്ങളെ ധ്യാനിച്ചുകൊണ്ട് നടത്തുന്ന ഈ പ്രദക്ഷിണം ഒരു സാംസ്‌കാരിക ആഘോഷം കൂടെയാണ്.

പുയിബ്ല അതിരൂപത ആര്‍ച്ചുബിഷപ് വിക്ടര്‍ സാഞ്ചസ് എസ്പിനോസ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 12 മണിക്ക് പുയിബ്ല കത്തീഡ്രലില്‍ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം ഉച്ചകഴിഞ്ഞ് 3 മണിയോടെ കത്തീഡ്രലില്‍ തന്നെ സമാപിക്കും. തുടര്‍ന്ന് ആര്‍ച്ചുബിഷപ് നല്‍കുന്ന സമാപനാശിര്‍വാദം സ്വീകരിക്കുന്നവര്‍ക്ക് മറ്റ് മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് പൂര്‍ണദണ്ഡവിമോചനവും പ്രാപിക്കാന്‍ അവസരം ലഭിക്കും.

1531-ല്‍ സ്ഥാപിതമായ ഈ നഗരം ‘മാലാഖമാരുടെ നഗരം’ എന്നാണ് അറിയപ്പെടുന്നത്. 16-ാം നൂറ്റാണ്ട് മുതല്‍ നിലനിന്നിരുന്ന ഈ പാരമ്പര്യം 1860-കളിലെ രാഷ്ട്രീയ മാറ്റങ്ങളെത്തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 1992-ല്‍ നിയമങ്ങളില്‍ മാറ്റം വന്നതോടെ പ്രദക്ഷിണം പുനരാരംഭിക്കുകയായിരുന്നു.

Related Articles
Holy Week liturgies Holy Sepulchre Jerusalem Patriarch Custody

ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ നടക്കും;  തത്സമ സംപ്രേക്ഷണം ലോകമെമ്പാടും ലഭ്യമാകും

ജറുസലേം: വിശുദ്ധ വാരത്തിലെ തിരുക്കര്‍മങ്ങള്‍ ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തില്‍ തടസമില്ലാതെ നടക്കുമെന്നും ഇക്കാര്യത്തില്‍ ഇസ്രായേലി പോലീസുമായി ധാരണയായതായും ജറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റും കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡും അറിയിച്ചു. നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക്

Read More »
priest distributes palm leaves home emotional faithful Holy Week

വീട്ടിലെത്തി വികാരിയച്ചന്‍ കുരുത്തോല നല്‍കി; ഹൃദയം നുറുങ്ങിയവരത് ഏറ്റുവാങ്ങി

ചങ്ങനാശേരി: ഓശാന നാളില്‍ ദേവാലയത്തില്‍ പോകണമെന്ന് ഹൃദയംകൊണ്ട് തീവ്രമായി ആഗ്രഹിച്ചിട്ടും ശാരീരികമായ വിഷമതകള്‍ മൂലം പള്ളിയില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് ആശ്രയമായി വികാരിയച്ചന്‍. ചങ്ങനാശേരി അതിരൂപതയിലെ കുന്നന്താനം ഇടവകയിലെ ഫാ. സോണി മുണ്ടുനടയ്ക്കലാണ് വാര്‍ദ്ധക്യവും  ശാരീരികമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.