ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ നടക്കും;  തത്സമ സംപ്രേക്ഷണം ലോകമെമ്പാടും ലഭ്യമാകും

Holy Week liturgies Holy Sepulchre Jerusalem Patriarch Custody

ജറുസലേം: വിശുദ്ധ വാരത്തിലെ തിരുക്കര്‍മങ്ങള്‍ ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തില്‍ തടസമില്ലാതെ നടക്കുമെന്നും ഇക്കാര്യത്തില്‍ ഇസ്രായേലി പോലീസുമായി ധാരണയായതായും ജറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റും കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡും അറിയിച്ചു. നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് കൂട്ടം ചേരുന്നതിനും തിരുക്കര്‍മങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്. അതിനാല്‍, തിരുക്കര്‍മ്മങ്ങള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കായി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും പാത്രിയാര്‍ക്കേറ്റിന്റെയും ഹോളിലാന്‍ഡ് കസ്റ്റഡിയുടെയും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓശാന ഞായറാഴ്ച, ജറുസലേം ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയെയും കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ ഇയല്‍പോയെയും  തിരുക്കല്ലറ ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഓശാനയിലെ തിരുക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിന്നും പോലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഗെത്സെമനിയിലെ ബസിലിക്ക ഓഫ് ഓള്‍ നേഷന്‍സിലാണ് കര്‍ദിനാള്‍ ഓശാന തിരുക്കര്‍മങ്ങള്‍ നടത്തിയത്. തുടര്‍ന്ന് ഈശോയുടെ കുരിശിന്റെ തിരുശേഷിപ്പികൊണ്ട് കര്‍ദിനാള്‍ ജറുസലേം നഗരത്തെ ആശിര്‍വദിക്കുകയും ചെയ്തു.

ഓശാനയുടെ  തിരുക്കര്‍മങ്ങള്‍ തിരുക്കല്ലറ ദൈവാലയത്തില്‍ നടത്താന്‍ അനുവദിക്കാതിരുന്ന ഇസ്രായേലിന്റെ നടപടിയെ നിരവിധി  ലോകരാഷ്ട്രങ്ങള്‍ അപലപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്  ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പാത്രയാര്‍ക്കീസിനെ നേരിട്ട് വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും പ്രധാനമന്ത്രി നെതന്യാഹു ജറുസലേം പാത്രിയാര്‍ക്കീസിന് ദൈവാലയത്തില്‍ പ്രവേശിക്കാനുള്ള പൂര്‍ണ അനുമതി നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

Related Articles
Good Friday procession 200000 participants Angels City

രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുന്ന ദുഃഖവെള്ളി പ്രദക്ഷിണത്തിനായി തയാറെടുത്ത്  ‘മാലാഖമാരുടെ നഗരം’  

പുയിബ്ല/മെക്‌സിക്കോ: മെക്‌സിക്കോയിലെ പുയിബ്ല നഗരത്തില്‍ നടക്കുന്ന ദുഃഖവെള്ളി പ്രദക്ഷിണത്തില്‍ ഈ വര്‍ഷം രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കും. ലാറ്റിന്‍ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മതപരമായ ചടങ്ങുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ പ്രദക്ഷിണം ‘മാലാഖമാരുടെ

Read More »
Lebanon Calvary path prayer Holy Week crisis

വിശുദ്ധ വാരത്തിന് മുമ്പേ  ‘കാല്‍വരി പാത’യില്‍ ലബനന്‍! ‘പ്രാര്‍ത്ഥന മാത്രമാണ് ഞങ്ങളുടെ ആയുധം’

ബെയ്‌റൂട്ട്/ലബനന്‍:  ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം കൊടുമ്പിരിക്കൊള്ളുമ്പോള്‍, ലബനന്‍ മറ്റൊരു ‘കാല്‍വരി’യാകുകയാണ്.  ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ ആക്രമണം കടുപ്പിച്ചതോടെ പത്തു ലക്ഷത്തിലധികം പേര്‍ക്ക് വീടൊഴിയേണ്ടി വന്നു. ഇവരില്‍ ഭൂരിപക്ഷം പേരും ഷിയ മുസ്ലീം വിഭാഗത്തിലുള്ളവരാണ്. എന്നാല്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.