അമേരിക്കയില്‍ സേവനം ചെയ്യുന്ന മലയാളി സിസ്റ്റേഴ്‌സിന്റെ സംഗമം ചിക്കാഗോയില്‍

Malayali nuns gathering Chicago USA

ചിക്കാഗോ: അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി സിസ്റ്റേഴ്‌സിന്റെ സംഗമം ഏപ്രില്‍ 17, 18 തീയതികളില്‍ ചിക്കാഗോയില്‍ നടക്കും. ആദ്യമായാണ് ഇത്തരമൊരു വിപുലമായ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.

ഭാരതത്തിന് പുറത്തുള്ള ആദ്യ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപത സ്ഥാപിതമായതിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെയും  രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായാണ് സംഗമം നടത്തുന്നത്. 

അമേരിക്കയിലുടനീളം വിവിധ സഭാസമൂഹ ങ്ങളിലും റീത്തുകളിലും സമര്‍പ്പിത സേവനം നയിക്കുന്ന മുന്നൂറ്റമ്പതോളം സന്യാസിനികള്‍ ഈ സ്‌നേഹസംഗമത്തില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രൂപത  വികാരി ജനറാള്‍മാരായ ഫാ. ജോണ്‍ മേലേപുറം, ഫാ. തോമസ് മുളവനാല്‍, വികാരി ജനറാളും ചിക്കാഗോ  കത്തീഡ്രല്‍ പള്ളി വികാരി യുമായ ഫാ. തോമസ് കടുകപ്പള്ളില്‍, ബിന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയ വികാരി ഫാ. അബ്രഹാം ചാക്കോ കളരിക്കല്‍, സിസ്റ്റര്‍ ലിസ ആഞ്ഞിലിക്കല്‍, എസ്എസ്എഫ് (മില്‍വാക്കി), ടോണി ജോണ്‍ പുല്ലാപ്പള്ളി (ബിന്‍സന്‍വില്‍) എന്നിവരാണ് സംഗമ ത്തിന്റെ  കോ-ഓര്‍ഡിനേറ്റര്‍മാര്‍.

ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെയും ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും സാന്നിധ്യത്തില്‍ ബെന്‍സന്‍വില്ലിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലാണ്  ചരിത്ര സംഗമം നടക്കുന്നത്.

ഏപ്രില്‍ 17 വെള്ളിയാഴ്ച രാവിലെ 11ന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികളില്‍ സ്പ്രിംഗ്ഫീല്‍ഡ് രൂപതാധ്യക്ഷന്‍ ഡോ. തോമസ് പാപ്രോക്കി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ബൈസന്റൈന്‍ കാത്തലിക് എപ്പാര്‍ക്കി ഓഫ് പാര്‍മ മെത്രാന്‍ റോബര്‍ട്ട് മാര്‍ക്ക് പിപ്ത മുഖ്യാതിഥിയായിരിക്കും.

വൈകുന്നേരം 5ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സന്യാസിനികള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും സ്വീകരണവും  പൊതു സമ്മേളനവും നടക്കും.

രണ്ടാം ദിവസമായ ഏപ്രില്‍ 18 ശനിയാഴ്ച രാവിലെ 7.30-ന് വിശുദ്ധ കുര്‍ബാനയോടെ പ്രഭാത പരിപാടികള്‍ ആരംഭിക്കും. യുഎസ് ഗവണ്‍മെന്റിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് സര്‍വീസ് അംഗമായ ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ മോട്ടിവേഷന്‍ ക്ലാസും  സിസ്റ്റര്‍ അമെലിയ ഹ്യൂലര്‍ ഒപി പ്രഭാഷണവും നയിക്കും. പൊതുചര്‍ച്ചകള്‍ക്കും ഫോട്ടോ സെഷനും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ സംഗമം സമാപിക്കും. സംഗമത്തില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍ മേലേപുറം (2158084052), ഫാ. തോമസ് മുളവനാല്‍ (3107095111), ഫാ. എബ്രഹാം  കളരിക്കല്‍ (630 828 4513).

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Related Articles
MSMI congregation celebrates silver jubilee in US

അമേരിക്കന്‍ മണ്ണില്‍ കാല്‍നൂറ്റാണ്ടിന്റെ സുവിശേഷയാത്ര: എംഎസ്എംഐ സന്യാസിനി സമൂഹത്തിന് രജതജൂബിലി

ടെക്‌സസ്:  എംഎസ്എംഐ  (മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസിനി സമൂഹം അമേരിക്കയിലെ  നിസ്വാര്‍ത്ഥ സേവനത്തിന്റെ രജതജൂബിലി ആഘോഷിച്ചു. മിസൂറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ-മലബാര്‍ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും സേവനവഴികളിലെ

Read More »
US bishops call for prayers after shooting event President attended

യുഎസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിലെ വെടിവയ്പ്പ്; പ്രാര്‍ത്ഥനാഹ്വാനവുമായി യുഎസ് മെത്രാന്‍സമിതി

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി. അക്രമം ഒരിക്കലും ഒന്നിനും പരിഹാരമല്ലെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.