ലബനീസ് ക്രൈസ്തവര്‍ ഭീതിയില്‍; വത്തിക്കാന്‍ ഇടപെടും

Lebanese Christians fear Vatican intervention

ബെയ്റൂട്ട്: ഇസ്രായേല്‍ – ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്ന സാഹചര്യത്തില്‍, തെക്കന്‍ ലബനനിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വസിക്കുന്ന ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വത്തിക്കാന്റെ സഹായം തേടി ലബനീസ് സര്‍ക്കാര്‍. തങ്ങളുടെ പൈതൃക ഭൂമിയില്‍ നിന്ന് പലായനം ചെയ്യാന്‍ വിസമ്മതിച്ച് അവിടെത്തന്നെ തുടരുന്ന സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാണെന്ന് ലബനന്‍ വിദേശകാര്യ മന്ത്രി യൂസഫ് റാഗി വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗറുമായി നടത്തി ചര്‍ച്ചയില്‍ വ്യക്തമാക്കി. ലബനനിലെ ക്രൈസ്തവരുടെ സാന്നിധ്യം നിലനിര്‍ത്താന്‍ വത്തിക്കാന്റെ സഹായം ആര്‍ച്ചുബിഷപ് ഉറപ്പുനല്‍കി. ലബനനിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് പാവോളോ ബോര്‍ജിയ വരുംദിവസങ്ങളില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും.

ഹിസ്ബുള്ളയുടെ നുഴഞ്ഞുകയറ്റത്തിനും ഇസ്രായേലിന്റെ പ്രത്യാക്രമണത്തിനും ഇടയില്‍ ക്രൈസ്തവ ഗ്രാമങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഈ ഗ്രാമങ്ങളെ ഹിസ്ബുള്ള താവളമാക്കാന്‍ ശ്രമിക്കുന്നതാണ് ഇസ്രായേലിന്റെ വ്യോമാക്രമണങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം ബോംബാക്രണമണത്തില്‍ കൊല്ലപ്പെട്ട ഫാ. പിയര്‍ റാഹിയുടെ ഗ്രാമത്തിലും ഹിസ്ബുള്ളയുടെ സായുധസംഘം നുഴഞ്ഞുകയറിയിരുന്നു.

ലബനീസ് സൈന്യത്തിന്റെ സാന്നിധ്യമില്ലാത്തതാണ് ഈ ഗ്രാമങ്ങളെ ഹിസ്ബുള്ളയുടെ താവളങ്ങളായി മാറ്റുന്നത്. തങ്ങളുടെ മണ്ണില്‍ സമാധാനമായി ജീവിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന പ്രദേശവാസികള്‍ക്കായി അമേരിക്കയും നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ലബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles
Christian persecution Europe rising hate crimes

യൂറോപ്പിൽ ക്രൈസ്തവ വിദ്വേഷവും അനുബന്ധ കുറ്റകൃത്യങ്ങളും വർധിക്കുന്നു

മ്യൂണിക്ക്: ജർമ്മനിയിലെ മ്യൂണിക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബ്‌സർവേറ്ററി ഓൺ ഇൻടോളറൻസ് ആൻഡ് ഡിസ്‌ക്രിമിനേഷൻ എഗെയ്ൻസ്റ്റ് ക്രിസ്ത്യൻസ് (OIDAC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യൂറോപ്പിൽ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ ആശങ്കാജനകമാംവിധം വർധിക്കുകയാണ്. ഫെബ്രുവരി മാസത്തിൽ

Read More »
Jaranwala anti-Christian violence verdict

പാക്കിസ്ഥാന്‍ കോടതിയുടെ അപൂര്‍വ വിധി; ജരന്‍വാല ക്രൈസ്തവ വിരുദ്ധ അക്രമത്തില്‍ പ്രതിക്ക് 10 വര്‍ഷം തടവ്ശിക്ഷ

ഫൈസലാബാദ്:  പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ക്രൈസ്തവ വിരുദ്ധ അക്രമങ്ങളിലൊന്നായ 2023-ലെ ജരന്‍വാല അക്രമങ്ങളില്‍ പങ്കെടുത്ത ക്രെയ്ന്‍ ഓപ്പറേറ്ററായ ഒരു പ്രതിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച്  പാക്ക് കോടതി. പഞ്ചാബ് പ്രവിശ്യയിലെ

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.