ഭാവി വൈദികരുടെ രൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തവും  പരിഗണിക്കണം: വത്തിക്കാന്‍ സിനഡ്  റിപ്പോര്‍ട്ട്

Vatican synod report women priests formation

വത്തിക്കാന്‍ സിറ്റി: ഭാവി വൈദികരുടെ രൂപീകരണത്തിന്‍റെ എല്ലാ ഘട്ടത്തിലും  സ്ത്രീകളുടെ കാഴ്ചപ്പാടുകള്‍ക്കും വിലയിരുത്തലുകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശവുമായി വത്തിക്കാന്‍ സിനഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സെമിനാരികള്‍ സാധാരണ വിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ട ‘കൃത്രിമമായ ചുറ്റുപാടുകള്‍’ ആകരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന റിപ്പോര്‍ട്ട്, വൈദിക പരിശീലനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ശുപാര്‍ശ ചെയ്യുന്നത്.

വൈദികാർത്ഥികൾ ദൈവജനത്തിന്റെ ദൈനംദിന ജീവിതവുമായി അടുത്ത ബന്ധം പുലർത്തുന്ന രീതിയിലായിരിക്കണം അവരുടെ പരിശീലന ക്രമമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെമിനാരികൾ എന്നത് വിശ്വാസികളിൽ നിന്ന് മാറി കഴിയുന്ന ഒരു ദീർഘകാല അനുഭവമാകരുത്. പകരം, ഇടവക സമൂഹങ്ങളിലോ മറ്റ് സഭാ സംവിധാനങ്ങളിലോ താമസിച്ച് പഠിക്കുന്ന രീതിയിലുള്ള പുതിയ പാഠ്യപദ്ധതികൾ ആവിഷ്കരിക്കണം. ഇത് നിലവിലുള്ള പഠനകാലയളവ് വർദ്ധിപ്പിക്കാതെ തന്നെ നടപ്പിലാക്കാവുന്നതാണെന്നും സിനഡ് ഗ്രൂപ്പ്     നിര്‍ദേശിക്കുന്നു.

 ഒറ്റപ്പെട്ട ചുറ്റുപാടുകളിലെ പരിശീലനം ഉത്തരവാദിത്തരാഹിത്യത്തിനും  തുറവിയില്ലായ്മയ്ക്കും കാരണമായേക്കാം. ഇത് ഒഴിവാക്കാന്‍ ജനങ്ങളുമായുള്ള സമ്പര്‍ക്കം അനിവാര്യമാണ്. സെമിനാരികള്‍ വിശ്വാസികളില്‍ നിന്ന് അകന്നുനില്‍ക്കുന്ന ഇടങ്ങളാകരുത്.  വൈദികാര്‍ത്ഥികളുടെ പൗരോഹിത്യ സ്വീകരണത്തിന് മുന്നോടിയായി അവരുടെ അജപാലന ശൈലിയെക്കുറിച്ച് ചുമതലയുള്ള വൈദികന്റെയും, ദൈവജനത്തിന്റെയും  വിശദമായ അഭിപ്രായം തേടണം. ഇതില്‍ സ്ത്രീകളുടെ നിലപാടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിനഡ് സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ഈ പ്രാഥമിക റിപ്പോര്‍ട്ട് അന്തിമ തീരുമാനമല്ല. പൗരോഹിത്യ പരിശീലനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക പഠന ഗ്രൂപ്പിന്റെ കണ്ടെത്തലുകളാണിത്. ഈ നിര്‍ദേശങ്ങള്‍ നിലവില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.

Related Articles
Bishop Albert Hemrom Coadjutor Archbishop Guwahati

ബിഷപ് ആല്‍ബര്‍ട്ട് ഹെംറോം ഗുവാഹത്തി അതിരൂപതയുടെകോ-അഡ്ജുറ്റര്‍ ആര്‍ച്ചുബിഷപ്

ന്യൂഡല്‍ഹി : ഗുവാഹത്തി അതിരൂപതയുടെ പുതിയ കോ-അഡ്ജുറ്റര്‍ ആര്‍ച്ചുബിഷപ്പായി (പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാപ്പോലീത്ത ) ദിബ്രുഗഡ് രൂപതാ ബിഷപ് റവ. ഡോ. ആല്‍ബര്‍ട്ട് ഹെംറോമിനെ  ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു. അസമിലെ തിന്‍സുകിയ ജില്ലയിലുള്ള

Read More »
CCBI prayers for earthquake-hit Venezuela

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ വെനിസ്വേലയ്ക്ക് പ്രാര്‍ത്ഥനകളുമായി സിസിബിഐ 

ന്യൂഡല്‍ഹി: വെനിസ്വേലയിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും അറിയിച്ച് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ).    സിസിബിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി  ഫെറാവോ വെനിസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റ്

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.