‘സമാധാനം നിങ്ങളോടുകൂടെ’; പാപ്പയുടെ പുതിയ പുസ്തകം പുറത്തിറങ്ങി

Pope Leo XIV new book Peace Be With You

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പയുടെ സമാധാനത്തെക്കുറിച്ചുള്ള  പുതിയ പുസ്തകം, ‘പീസ് ബി വിത്ത് യു: മൈ വേര്‍ഡ്സ് ടു ദി ചര്‍ച്ച് ആന്‍ഡ് ദി വേള്‍ഡ്’ (സമാധാനം നിങ്ങളോടുകൂടെ: സഭയോടും ലോകത്തോടുമുള്ള എന്റെ വാക്കുകള്‍) പ്രസിദ്ധീകരിച്ചു. ആംഗ്ലോ-അമേരിക്കന്‍ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സാണ്  പ്രസാധകര്‍. 2025-ല്‍  പ്രസിദ്ധീകരിച്ച ‘E pace sia!’ എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പാണിത്.

യുദ്ധക്കളങ്ങളില്‍ ആയുധങ്ങള്‍ മുഴങ്ങുന്നതിന് മുന്‍പേ മനുഷ്യഹൃദയങ്ങളിലെ പക്ഷപാതം ദുര്‍ബലരുടെ അന്തസിനെ കവര്‍ന്നെടുക്കുന്നതായി 256 പേജുകളുള്ള  പുസ്തകത്തിന്റെ ആമുഖത്തില്‍ പാപ്പ പറഞ്ഞുവയ്ക്കുന്നു. പൊതുനന്മയക്ക് മുകളിലായി  മനുഷ്യഹൃദയങ്ങളില്‍ സ്വാര്‍ത്ഥതയും അത്യാര്‍ത്തിയും നിറയുമ്പോഴാണ് സമാധാനം തകരാന്‍ തുടങ്ങുന്നത്. ‘സൗഹൃദം പുലര്‍ത്താതെ ആരെയും ശരിയായി മനസിലാക്കാന്‍ സാധിക്കില്ല’  എന്ന്  വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പ തുടര്‍ന്നു. മറ്റുള്ളവരിലെ മാനുഷികതയെ മാനിക്കാതിരിക്കുന്നത് സംഘര്‍ഷങ്ങളിലേക്ക് നയിക്കും.

സമാധാനത്തെ ഒരേസമയം ദൈവീക ദാനമായും മനുഷ്യന്റെ ഉത്തരവാദിത്തമായും പാപ്പ ചിത്രീകരിച്ചു. സമാധാനത്തിന്റെ ലംബവും തിരശ്ചീനവുമായ രണ്ട് തലങ്ങളാണിത്. കുട്ടികളെ വിട്ടുവീഴ്ചയുടെയും ബഹുമാനത്തിന്റെയും പാഠങ്ങള്‍ ചെറുപ്പത്തില്‍ തന്നെ അഭ്യസിപ്പിക്കുന്നതിലൂടെ സമാധാനം വളര്‍ത്താനാകും. ദൈവത്തോടും സഹസൃഷ്ടികളോടും അയല്‍ക്കാരനോടുമുള്ള സമാധാനം വേര്‍തിരിക്കാനാവില്ല.  മനുഷ്യഹൃദയമാകുന്ന യുദ്ധഭൂമിയില്‍ നടത്തുന്ന പോരാട്ടത്തിലൂടെ അടക്കിഭരിക്കാനും നശിപ്പിക്കാനുമുള്ള പ്രവണതയെ അതിജീവിച്ചുകൊണ്ട് സമാധാനപൂര്‍ണമായ ഹൃദയവും അതിലൂടെ സമാധാനം നിറഞ്ഞ ലോകവും നിര്‍മിക്കുവാന്‍ സാധിക്കുമെന്ന് പാപ്പ വ്യക്തമാക്കി.

Related Articles
Bishop Anaparambil gifts Sacred Heart artwork to Pope

കമ്പിളി നൂലുകള്‍കൊണ്ട് നെയ്‌തെടുത്ത തിരുഹൃദയ രൂപം പാപ്പയ്ക്ക് സമ്മാനിച്ച് ബിഷപ് ആനാപറമ്പില്‍

വത്തിക്കാന്‍ സിറ്റി: കമ്പിളി നൂലുകള്‍കൊണ്ട് പ്രത്യേകമായി നെയ്‌തെടുത്ത തിരുഹൃദയ രൂപം മാര്‍പാപ്പയ്ക്ക് സമ്മാനിച്ച് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍. വത്തിക്കാനില്‍ ലിയോ പതിന്നാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് തിരുഹൃദയ രൂപം നല്‍കിയത്.  ചേര്‍ത്തലയിലെ ട്രാവന്‍കൂര്‍

Read More »
Pope Leo XIV calls for diplomacy Iran conflict

ഇറാന്‍ സംഘര്‍ഷം: നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത് പാപ്പ

വത്തിക്കാന്‍ സിറ്റി: ഭീഷണിയും ആയുധവും ഉപയോഗിച്ചല്ല യുക്തിസഹജവും സത്യസന്ധവും ഉത്തരവാദിത്വപൂര്‍ണവുമായ സംഭാഷണത്തിലൂടെയാണ് സമാധാനവും സ്ഥിരതയും കെട്ടിപ്പടുക്കേണ്ടതെന്ന് ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ഇറാനിലെയും മിഡില്‍ ഈസ്റ്റ് മേഖലയിലെയും സംഭവവികാസങ്ങളില്‍ പാപ്പ

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.